തൃതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്, യു ഡി എഫ് ഐതിഹാസിക വിജയം മുഹറഖിൽ ആഘോഷിച്ചു

New Update
35fbeb7f-8e9f-404e-be61-819c496194a0

ബഹ്‌റൈൻ : തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ ചരിത്ര വിജയം മുഹറഖിൽ ആഘോഷിച്ചു, കെ എം സി സി, ഐ വൈ സി സി മുഹറഖ് ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ മുഹറഖ് കെ എം സി സി ഓഫീസിലെ ഈ അഹമ്മദ് ഹാളിൽ വെച്ചിട്ട് ആയിരുന്നു ആഘോഷം,സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര് പങ്കെടുത്തു,മധുര വിതരണവും ഉണ്ടായിരുന്നു,കെ എം സി സി ഏരിയ പ്രസിഡന്റ് ഇബ്രാഹിം തിക്കോടി അധ്യക്ഷനായ ചടങ്ങ് ഐ വൈ സി സി കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് അനസ് റഹീം ഉദ്ഘാടനം ചെയ്തു,

Advertisment


പിണറായി സർക്കാരിന്റെ ജനദ്രോഹ നയങ്ങളും ശബരിമല സ്വർണ്ണ കൊള്ളയും അടക്കമുള്ള അഴിമതികൾക്കും ജനം നൽകിയ ശക്തമായ തിരിച്ചടി ആണ് തെരഞ്ഞെടുപ്പ് ഫലം വെളിവാക്കുന്നത് എന്നും ഉദ്ഘാടനം ചെയ്തു കൊണ്ട് അനസ് റഹീം അഭിപ്രായപെട്ടു, പെണ്ണ് കേസ് കൊണ്ട് വന്നു ചർച്ച ചെയ്തു നേട്ടം ഉണ്ടാക്കാൻ ഉള്ള ശ്രമം ജനം ചെവിക്കൊണ്ടില്ല,യു ഡി എഫ് വളരെ മുന്നേ കൃത്യമായ ആസൂത്രണത്തിലൂടെ ചെയ്ത പ്രവർത്തനങ്ങളും മുന്നേ സ്ഥാനാർഥികളെ തീരുമാനിക്കാൻ ആയതും യോജിച്ചുള്ള പ്രവർത്തനവും യു ഡി എഫ് വിജയത്തിന് അടിസ്ഥാനം ആയി.

ഐ വൈ സി സി ഏരിയ പ്രസിഡന്റ് മണികണ്ഠൻ ചന്ദ്രോത്ത്, കെ എം സി സി നേതാക്കളായ അബ്ദുൽ കരീം മാസ്റ്റർ,കെ ടി ഷഫീഖ് അലി പാണ്ടികശാല,  അഷ്‌റഫ്‌ ബാങ്ക് റോഡ്,  ഐ വൈ സി സി പ്രതിനിധി ഷിഹാബ് കറുകപുത്തൂർ, കെ എം സി സി ഏരിയ വനിതാ വിഭാഗം മുഹറഖ് ഏരിയ സെക്രട്ടറി ഷംന ജംഷീദ് എന്നിവർ സംസാരിച്ചു,ജംഷീദ് അലി സ്വാഗതവും ഗംഗൻ മലയിൽ നന്ദിയും പറഞ്ഞു.കെഎംസിസി മുഹറഖ് ഏരിയ ട്രഷറർ മുസ്തഫാ കരുവാണ്ടി സന്നിഹിതനായിരുന്നു.

Advertisment