ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പവിഴ മണ്ണിൽ നാടൻ പന്തുകളി മത്സരങ്ങൾക്ക് തുടക്കമായി

New Update
nadan panthukali baharin

മനാമ: കേരള നേറ്റീവ് ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പവിഴ മണ്ണിൽ  നാടൻ പന്തുകളി മത്സരങ്ങൾക്ക് തുടക്കമായി സ്മാർട്ട് ബ്ലാസ്റ്റ് ട്രേഡിങ് കമ്പനി സ്പോൺസർ ചെയ്യുന്ന കെ.എൻ.ബി.എ  കപ്പ് 2025 നാടൻ പന്തുകളി മത്സരം കാനൂ ഗാർഡൻ സമീപമുള്ള കെ.എൻ.ബി.എ ഗ്രൗണ്ടിൽ ഫാദർ, ജേക്കബ് ഫിലിപ്പ്   നടയിൽ ആർപ്പുവിളികളോടെ  ഉദ്ഘാടനം ചെയ്തു. 

Advertisment

ബി എം സി. ചെയർമാൻ ശ്രീ, ഫ്രാൻസിസ് കൈതാരത്ത്, പ്രമുഖ മാധ്യമപ്രവർത്തകൻ ശ്രീ,ഇ. വി  രാജീവൻ, സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകൻ  ശ്രീ,സൈദ് ഹനീഫ്, ബഹറിൻ വടംവലി ടീമിന്റെ ഫൗണ്ടർ മെമ്പർ  ശ്രീ, അമൽ ദേവ്, കലാകാരൻ ശ്രീ, ദീപക്  തണൽ. ടീമുകൾക്ക് ആശംസകൾ നൽകി സംസാരിച്ചു. 


ടൂർണമെന്റ് കൺവീനർ ശ്രീ, ഷിജോ തോമസ്, ചെയർമാൻ  ശ്രീ, രഞ്ജിത്ത് കുരുവിള, പ്രസിഡണ്ട് ശ്രീ, മോബി കുര്യാക്കോസ്, സെക്രട്ടറി ശ്രീ, രൂപേഷ്. എൻ. എ മത്സരങ്ങൾക്ക് നേതൃത്വം നൽകി. കെ.എൻ.ബി.എ ടീമും ബി.കെ.എൻ.ബി.എഫ് ടീമും മത്സരിച്ചു. 

മത്സരത്തിൽ ബി.കെ.എൻ.ബി.എഫ്  എ ടീമും ബി ടീമും  ആദ്യമത്സരങ്ങളിൽ  വിജയിച്ചു. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന നാടൻ പന്തുകളി മത്സരത്തിന്റെ ഫൈനൽ മത്സരം ഏപ്രിൽ ആദ്യവാരം ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു എല്ലാ കായിക പ്രേമികളെയും നാടൻ പന്ത് കളി ഗ്രൗണ്ടിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

Advertisment