മനാമ: യുണൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ബഹ്റൈൻ (UNIB) ബീറ്റ് ദി ഹീറ്റ്പരിപാടിയുടെ ഭാഗമായി സൽമാനിയ, ഹൂറ, അദ്‌ലിയ ഉമൽഹാസം, മനാമ, റിഫ, ജുഫൈർ, തുബ്ലി എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിലുള്ള ഔട്ട്‌ഡോർ തൊഴിലാളികളിലേക്കു എത്തിച്ചേരുകയും കഠിനമായ ചൂടിനെ ചെറുക്കുന്നതിന് അവർക്കു നിർണായക പിന്തുണയും ആവശ്യമായ കിറ്റുകളും വിതരണം ചെയ്തു.
/sathyam/media/media_files/xYMcaPiirYExP22E6VDx.jpg)
ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് (സോഷ്യൽ അസിസ്റ്റൻസ് ഡ്രൈവ്) സ്ഥാപകൻ സയ്യിദ് ഹനീഫ് പരിപാടി ഉദ്ഘാടനം ചെയ്തു.
/sathyam/media/media_files/tGn3yfPuki4ORaKTHUtp.jpg)
യുണൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ബഹ്റൈൻ പ്രതിനിധികളായ ആയി വൈസ് പ്രസിഡന്റ് അനു ഷജിത്, സെക്രട്ടറി ലിതാ മറിയം പ്രോഗ്രാം കമ്മിറ്റി മെമ്പേഴ്‌സ് ആയ ഹരി, ഷേർലി, അപർണ, സുജി എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പേഴ്‌സ് ആയ അർച്ചന, ഡോൺ എന്നിവരും പങ്കെടുത്തു. ഈ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരോടും നന്ദി അറിയിച്ചു.