/sathyam/media/media_files/2025/09/07/velichappad-2025-09-07-15-13-33.jpg)
മനാമ: ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ബഹ്റൈൻ മീഡിയാ സിറ്റിയുടെ സഹകരണത്തോടെ പ്രശസ്ത തിരകഥാകൃത്തും ഡോക്യുമെൻ്ററി ഫോട്ടോഗ്രാഫറുമായ കെ.ആർ. സുനിൽ എഴുതിയ "വെളിച്ചപ്പാടും പോക്കറ്റടിക്കാരും " രണ്ടാം പതിപ്പിൻ്റെ പുസ്തക പ്രകാശനകർമം പ്രമുഖ സാമൂഹ്യ സേവന ജീവകാരുണ്യ പ്രവർത്തകനും പ്രവാസി മലയാളി ഫെഡറേഷൻ ജിസിസി പ്രസിഡൻ്റുമായ ബഷീർ അമ്പലായിയുടെ സാനിധ്യത്തിൽ സിനിമാ നിർമ്മാതാവും ബി.എം.സി. ചെയർമാനുമായ ഫ്രാൻസിസ് കൈതാരത്ത് സെപ്റ്റംബർ 12 വെള്ളിയാഴ്ച വൈകീട്ട് 6.30-ന് ബഹ്റൈൻ മീഡിയാ സിറ്റിയിൽ പ്രകാശനം ഉത്ഘാടനം ചെയ്യുന്നതാണ്
തദവസരത്തിൽ ചിത്രങ്ങളും അവക്കു പിന്നിലെ കഥകളുമായി നടക്കുന്ന ചടങ്ങിൽ സാമൂഹ്യകലാ സാംസ്കാരിക സാഹിത്യരംഗത്തെ പ്രമുഖരും ബിസിനസ് സ്ഥാപന രംഗത്തെയും ഒട്ടനവധിയാളുകൾ പങ്കെടുക്കുന്ന വിശിഷ്ട ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.