മതസൗഹാർദ്ദ വിരുന്നൊരുക്കി കൃസ്തുമസ് ദിനത്തിൽ സ്വദേശി വിദേശികൾക്കിടയിൽ മാതൃകയായി വി കെ എൽ അൽ നാമൽ ഗ്രൂപ്പ്

author-image
ബഷീര്‍ അമ്പലായി
Updated On
New Update
e0d21ba7-ba92-49c6-ae59-ce45fbbf3fff

മനാമ: ബഹ്റൈനിലെ പ്രശസ്തമായ വി കെ എൽ അൽ നാമൽ ഗ്രൂപ്പ് ചെയർമാൻ & മാനേജിംങ്ങ് ഡയറക്ടർ വർഗീസ്കുര്യൻ്റെ വസതിയിൽ കൃസ്തുമസ് പുതുവർഷം ആശംസകൾ കൈമാറാൻ എത്തിയത് ബഹ്റൈനിലെ രാജകുടുബങ്ങളിൽ പ്രധാനിയായ ശൈഖ് ഖലീഫ ബിൻ ദയിജ് അൽ ഖലീഫ ബഹ്റൈൻ പാർലിമെൻ്റ് സ്പീക്കർ അഹമ്മദ് മുസല്ലം ബഹ്റൈൻ മെമ്പർ ഓഫ് പാർലിമെൻ്റ് അഹമ്മദ് സലൂം മറ്റുവിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ വിവിധ മത മേലദ്ധ്യക്ഷൻന്മാർ ഗൾഫ് മേഖലയിലെ പ്രശസ്തരായ കച്ചവടക്കാർ സാധാരണ സ്വദേശി വിദേശികളുടെ നിറസാനിധ്യം വേറിട്ട മതസൗഹാർദ്ദ സംഗമമായിമാറി

Advertisment

d2f70461-639b-49f2-b230-c59d55b36a9f

വർഷങ്ങളായി കൃസ്തുമസ് ദിനത്തിൽ നടത്തുന്ന ഈ വിരുന്നു സൽക്കാരം ഏറെ മഹത്തരവും മതസൗഹാർദ്ദത്തിൻ്റെ നന്മകൾ പകരുന്നതാണ്.

ബഹ്റൈൻ രാജകുടുബവുമായി ഏറെ അടുത്ത ബന്ധമുള്ള ശ്രീ. വർഗീസ് കുര്യൻ ജീവകാരുണ്യ രംഗത്തും വിദേശി സ്വദേശികൾക്കിടയിലും എറെ പ്രശസ്തമായ സഹായങ്ങൾ അർപ്പിച്ച വ്യക്തിയാണ്....

5f321623-fd80-49cd-a01b-6310f7488882

കൃസ്മസ് ദിനത്തിൽ നടത്തുന്ന ഇത്തരം വിരുന്നൊരുക്കൽ മനുഷ്യനന്മക്കും വ്യക്തിബന്ധങ്ങൾക്കും ഏറെ മൂല്യത നൽകുന്ന തരത്തിലാണ് ഇന്ത്യക്കാർക്ക് അഭിമാനമായി ഊർജം നൽകി പോരുന്നത്.

Advertisment