വോയ്സ് ഓഫ് ആലപ്പി ബഹ്‌റൈൻ മനാമ ഏരിയ വെനീസ് ഫേസ്റ്റ് വർണ്ണാഭമായി

author-image
ബഷീര്‍ അമ്പലായി
Updated On
New Update
7f91b8be-cfda-4c31-933b-5610c5243abf

മനാമ: വോയ്സ് ഓഫ് ആലപ്പി മനാമ ഏരിയ കമ്മിറ്റിയുടെ വാർഷിക കുടുംബസംഗമം ‘വെനീസ് ഫെസ്റ്റ് സീസൺ 2’ എന്ന പേരിൽ വർണ്ണാഭമായി ആഘോഷിച്ചു  2025 ഡിസംബർ 4-ന് സൽമാനിയയിലെ കലവറ റെസ്റ്റോറന്റിൽ വച്ച് നടന്ന സംഗമം അംഗങ്ങളും കുടുംബങ്ങളുടെയും സാന്നിധ്യത്താലും സാംസ്കാരികവും കലാപരവുമായ പരിപാടികളാലും സമ്പന്നമായിരുന്നു. 

Advertisment

ഏരിയ പ്രസിഡന്റ്  റജി രാഘവന്റെ അധ്യക്ഷതയിലുള്ള പൊതുസമ്മേളനത്തോടെയാണ് ചടങ്ങിന് തുടക്കമിട്ടത്. ഏരിയ സെക്രട്ടറി  ദീപക് പ്രഭാകർ സ്വാഗതവും മുഖ്യാതിഥി  അജയകൃഷ്ണൻ ഉദ്ഘാടനവും നിർവഹിച്ചു. ഇന്ത്യൻ ക്ലബ് അസിസ്റ്റന്റ് ജനറൽ സെക്രട്ടറി  മനോജ് കുമാർ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

ഈ ചടങ്ങിൽ വെച്ച് ഡോ. അതുല്യ ഉണ്ണികൃഷ്ണൻ, മനാമ ഏരിയ കമ്മിറ്റി യുടെ മുതിർന്ന അംഗവും സാമൂഹിക പ്രവർത്തകനുമായ ശ്രീ. സുരേഷ് പുത്തൻവിളയിൽ എന്നിവരെ ആദരിച്ചു.

സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്  സിബിൻ സലിം, ജനറൽ സെക്രട്ടറി  ധനേഷ് മുരളി, പ്രോഗ്രാം കോ-ഓർഡിനേറ്റർ  കെ.കെ. ബിജു,  മീഡിയ കൺവീനർ    ജഗദീഷ് ശിവൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഏരിയ കമ്മിറ്റി ട്രഷറർ   അനൂപ് ശ്രീരാഗിന്റെ നന്ദിപ്രകാശനത്തോടെയായിരുന്നു ഔപചാരിക ചടങ്ങുകളുടെ സമാപ്തി.

ഉത്സവാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപ്രകടനങ്ങൾ അവതരിപ്പിച്ചു. ‘ആരവം’ ടീമിന്റെ നാടൻ പാട്ടുകളും സംഗീതവും പരിപാടിയുടെ ആനന്ദം ഇരട്ടിപ്പിച്ചു.

 ഷാജി സെബാസ്റ്റ്യൻ,   ബിനു ദിവാകരൻ,   നിബു വർഗീസ്,  ദിലീപ്കുമാർ, ശ്രീ. വിഷ്ണു എന്നിവരടങ്ങിയ ഏരിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സെൻട്രൽ കമ്മിറ്റി അംഗം ശ്രീ. അജിത് കുമാറും ചേർന്നാണ് ആകർഷണീയമായ ഈ പരിപാടിക്ക്  നേതൃത്വം നൽകിയത്.

Advertisment