Advertisment

വ്യത്യസ്തമായി വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് ഫാമിലി മീറ്റ് '24 ‘തിത്തെയ് തകതെയ്’

മനാമ: വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് ഫാമിലി മീറ്റ് 2024 ‘തിത്തെയ് തകതെയ്’ ഫെബ്രുവരി 9 നു   വെള്ളിയാഴ്ച കരാനാ ബീച്ച് പൂൾ ഗാർഡനിൽ വേറിട്ട പരിപാടികളോടെ സംഘടിപ്പിച്ചു.

New Update
1wmc

മനാമ: വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രോവിൻസ് ഫാമിലി മീറ്റ് 2024 ‘തിത്തെയ് തകതെയ്’ ഫെബ്രുവരി 9 നു   വെള്ളിയാഴ്ച കരാനാ ബീച്ച് പൂൾ ഗാർഡനിൽ വേറിട്ട പരിപാടികളോടെ സംഘടിപ്പിച്ചു. പ്രോവിൻസ് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആവേശഭരിതമായ മികച്ച പങ്കാളിത്തവും വേറിട്ട പരിപാടികളും കുടുംബ സംഗമത്തെ വ്യത്യസ്ത അനുഭവമാക്കി.

Advertisment

2.30 മുതൽ ആരംഭിച്ച ഡെസേർട്ട് സഫാരിയും   തുടർന്ന് നടന്ന കുതിര സവാരിയിലും പരിശീലനത്തിലും സ്ത്രീകളും കുട്ടികളും ആവേശത്തോടെ പങ്കെടുത്തു. ബീച്ചിലെ സൂര്യാസ്തമയവും ഫോട്ടോഗ്രാഫിയും കഴിഞ്ഞ ശേഷം എല്ലാ അംഗങ്ങളും പൂൾ ഗാർഡൻ ഹാളിൽ ഒത്തുകൂടി. തുടർന്ന് നടന്ന ലളിതമായ ഉദ്‌ഘാടനപരിപാടിയിൽ ഡബ്ല്യുഎംസി ബഹ്‌റൈൻ പ്രോവിൻസ് വിമെൻസ് ഫോറം പ്രസിഡന്റ് ഷെജിൻ സുജിത് സ്വാഗതം പറഞ്ഞു.

ഡബ്ല്യുഎംസി ബഹ്‌റൈൻ പ്രോവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവേൽ  ഉദ്‌ഘാടനം നിർവഹിച്ചു. ക്ഷണിക്കപ്പെട്ട അതിഥികളായ സാമൂഹിക സംസ്കാരിക പ്രവർത്തകർ ബെന്നി വർക്കി, പ്രിൻസ് തോമസ് , ഇ വി രാജീവൻ, എബി കുരുവിള സാമൂഹിക പ്രവർത്തകയും ഡബ്ല്യുഎംസി ഗ്ലോബൽ എഡ്യൂക്കേഷണൽ ഫോറം പ്രസിഡന്റും ആയ ഷെമിലി പി ജോൺ, സിനിമ സീരിയൽ ആർട്ടിസ്റ് ശ്രീലയ എന്നിവർ  സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.  

വിമൻസ് ഫോറം സെക്രട്ടറി അനു അലൻ, നിയാസ് ഉമ്മർ എന്നിവർ ഫൺ ആൻഡ്  ഗെയിംസിനു നേതൃത്വം നൽകി. തുടർന്ന് സംഗീത നൃത്ത പരിപാടികളിലും   ഫാമിലി ഫൺ ഗെയിമുകളിലും കുട്ടികളും  സ്ത്രീകളും ഉൾപ്പെടെയുള്ള അംഗങ്ങൾ ഉത്സാഹപൂർവ്വം സജീവമായി പങ്കെടുത്തു. തുടർന്ന് ഗാർഡൻ പരിസരത്ത് സംഘടിപ്പിച്ച ക്യാമ്പ് ഫയർ പാട്ടും നൃത്തവും  ബാർബിക്യു ഡിന്നർ എന്നിവയും നടത്തി.

 ഡബ്ല്യുഎംസിബഹ്‌റൈൻ പ്രോവിൻസ് വൈസ് ചെയർമാൻ നസിർ എ എം , വൈസ് പ്രസിഡന്റ് തോമസ് വൈദ്യൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുജിത് കൂട്ടല , ജിജോ ബേബി, അബ്ദുള്ള ബെല്ലപ്പാടി, രഘു പ്രകാശൻ, വിമെൻസ് ഫോറം ഭാരവാഹികളായ എലിസബത്ത്, അർച്ചന വിപിൻ, സ്നേഹ, പ്രസന്ന രഘു,  എന്നിവർ നേതൃത്വം നൽകി.  ഡബ്ല്യുഎംസി ബഹ്‌റൈൻ പ്രോവിൻസ് വൈസ് ചെയർമാനും, ഡബ്ല്യുഎംസി ഇന്റർനാഷണൽ ആര്ട്ട് ആൻഡ് കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റുമായ  വിനോദ് നാരായണൻ പരിപാടികൾ നിയന്ത്രിച്ചു.  ഡബ്ല്യുഎംസി ബഹ്‌റൈൻ പ്രോവിൻസ് ട്രഷറർ ഹരീഷ്‌ നായർ നന്ദി പറഞ്ഞു.

Advertisment