ബഹ്റൈനിൽ ബിഎംസി -യുടെ സാമൂഹിക ക്ഷേമ പദ്ധതിയിൽ പദ്ധതിയിൽ ഇപ്പോൾ അംഗങ്ങളാകാം; ലൈഫ് കവർ പ്ലാനും മൾട്ടി ബിസിനസ് ഡിസ്കൗണ്ട് കാർഡും സൗജന്യം

author-image
ബഷീര്‍ അമ്പലായി
Updated On
New Update
BAHARIN BMC

മനാമ: പ്രവാസികളുടെ മാനസികവും ശാരീരികവും സാമ്പത്തികവുമായ  പ്രശ്നങ്ങൾക്ക് പരിഹാരം എന്ന നിലയിൽ  ബഹറിൻ മീഡിയ സിറ്റി,  ദിസ് ഈസ് ബഹറിൻ,  ഗ്ലോബൽ  ഡിപ്ലോമസി  എന്നിവരുമായി സഹകരിച്ചുകൊണ്ട് അവതരിപ്പിച്ചിരിക്കുന്ന  സാമൂഹിക ക്ഷേമ സുരക്ഷാ പദ്ധതിയിൽ  ഇപ്പോൾ  അംഗങ്ങളാകാം.

Advertisment

BD10K  ലൈഫ് കവർ പ്ലാനും മൾട്ടി ബിസിനസ് ഡിസ്കൗണ്ട് കാർഡും തികച്ചും സൗജന്യമാണ്   18 വയസ്സിനും 64 വയസ്സിനും ഇടയിൽ പ്രായമുള്ള  ജിസിസി താമസമാക്കിയ പൗരന്മാർക്കും പ്രവാസികൾക്കും ആണ്  അംഗങ്ങളാകാവുന്നത്.


പദ്ധതിയിൽ അംഗങ്ങളാകുന്നവർക്ക് ഒരു  വർഷത്തേക്കുള്ള  മൾട്ടി ബിസിനസ് ഡിസ്കൗണ്ട് കാർഡും 10,000 ദിനാറിന്റെ  ലൈഫ് കവർ പ്ലാനും  സൗജന്യമായി  ലഭിക്കുമെന്ന്  ബഹറിൻ മീഡിയ സിറ്റിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു.   കൂടാതെ ആയിരം ദിനാർ  വരെയുള്ള Body Repatriation  എക്സ്പെൻസുകളും ലഭിക്കും.


BMC Fitness & Wellness Programme  എന്നറിയപ്പെടുന്ന പദ്ധതിയിൽ  അംഗങ്ങളാകുന്നവർക്ക് ലഭിക്കുന്ന ഡിജിറ്റൽ മൾട്ടി ബിസിനസ് ഡിസ്കൗണ്ട് കാർഡ് ഉപയോഗിച്ച്  ഹോസ്പിറ്റൽ,  സൂപ്പർ മാർക്കറ്റ്,  സിനിമാസ്,  ഹോട്ടൽ  തുടങ്ങിയ വിവിധ സ്ഥാപനങ്ങളിൽ നിന്ന്  നിരവധി ആനുകൂല്യങ്ങൾ ലഭ്യമാകും..


ചുരുങ്ങിയ സമയം കൊണ്ട്  ആയിരത്തോളം  പേർ അംഗങ്ങളായി കഴിഞ്ഞ ഈ പദ്ധതിയിൽ  ഒറ്റയ്ക്കായും ഗ്രൂപ്പുകളായും പങ്കുചേരാം.  കമ്പനികൾക്ക് അവരുടെ തൊഴിലാളികളെ  അംഗങ്ങളാക്കാം.  കൂടുതൽ വിവരങ്ങൾക്ക് 33862400 എന്ന നമ്പറിൽ ബന്ധപ്പെടാം

Advertisment