ബഹ്റൈനിൽ  ഹൃദയാഘാതത്തെ തുടർന്ന് പ്രവാസിക്ക് ദാരുണ മരണം : അന്ത്യം യാത്രാമദ്ധ്യെ

സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ ബിനോയ്‌ക്ക് രാവിലെ യാത്രാമദ്ധ്യേ റിഫ ക്ലോക്ക് ടവറിന് സമീപം വെച്ചാണ് നെഞ്ചു വേദന അനുഭവപ്പെട്ടത്

New Update
BINOY

മനാമ:  ദീർഘകാലമായി ബഹ്‌റൈൻ പ്രവാസി ആയ കോഴിക്കോട് സ്വദേശി ബിനോയ്‌ ജോൺസ് ( 57 വയസ്സ് ) ഹൃദയാഘാതം മൂലം അന്തരിച്ചു. 

Advertisment

സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ ബിനോയ്‌ക്ക് രാവിലെ യാത്രാമദ്ധ്യേ റിഫ ക്ലോക്ക് ടവറിന് സമീപം വെച്ചാണ് നെഞ്ചു വേദന അനുഭവപ്പെട്ടത്. 

ബി ഡി എഫ് ഹോസ്പിറ്റലിൽ അധികം വൈകാതെ തന്നെ എത്തിച്ചെങ്കിലും അദ്ദേഹത്തിന് മരണം സംഭവിച്ചു.  സാധ്യമായ എല്ലാ ചികിത്സയും ലഭിച്ചിട്ടും മരണം സംഭവിക്കുകയിരുന്നു.

സ്വദേശമായ കോഴിക്കോട്ടേക്ക് മൃതദേഹം കൊണ്ടുപോകാനുള്ള ശ്രമങ്ങൾ ബി കെ എസ് എഫ് ഹെൽപ്‌ലൈൻ പ്രവർത്തകർ നടത്തുന്നു

Advertisment