ബഹ്റൈനിൽ ഗുരുദേവ സോഷ്യൽ സൊസൈറ്റി ലേഡീസ് വിങ്  ഉദ്ഘാടനം നടന്നു.

ലേഡീസ് വിങ് പ്രസിഡൻറ് ശ്രീജയ് ബിനോ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ വനിതകൾക്കും കുട്ടികൾക്കുമായി കൂടുതൽ പ്രയോജനപ്രദമായ പരിപാടികൾ സംഘടിപ്പിക്കുമെന്നും അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്നും അറിയിച്ചു.

New Update
0

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ ലേഡീസ് വിങ്ങിന്റെ പ്രവർത്തനങ്ങളുടെ ഉദ്ഘാടന കർമ്മം  കഴിഞ്ഞദിവസം സൊസൈറ്റി അങ്കണത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ മലയാളികൾക്ക് ഒരു പിടി നല്ല ഗാനങ്ങൾ സമ്മാനിച്ച, മലയാളത്തിന്റെ ഭാവഗായിക ലതിക ടീച്ചർ ഭദ്രദീപം കൊളുത്തി  നിർവഹിച്ചു.

Advertisment

A1

ചടങ്ങിൽ ലേഡീസ് വിങ്ങിന്റെ പുതിയ പ്രസിഡൻറ് ശ്രീജയ് ബിനോ, സെക്രട്ടറി സിന്ധു റോയി, ട്രഷറർ ആശ ശിവകുമാർ, കൾച്ചറൽ സെക്രട്ടറി വിദ്യാ രാജേഷ് എന്നിവർ വിശിഷ്ട അതിഥിയിൽ നിന്നും ബാഡ്ജുകൾ സ്വീകരിച്ച് സ്ഥാനം ഏറ്റെടുത്തു.

A2

കുടുംബാംഗങ്ങളും കുട്ടികളുമായി നിറഞ്ഞ സദസ്സിൽ നടന്ന ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍ അധ്യക്ഷത വഹിച്ചു. 

BADGE

സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് പോഷക സംഘടനകളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതം രേഖപ്പെടുത്തി

BADGE-2

ലേഡീസ് വിങ് പ്രസിഡൻറ് ശ്രീജയ്  ബിനോ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ  വനിതകൾക്കും കുട്ടികൾക്കുമായി കൂടുതൽ പ്രയോജനപ്രദമായ പരിപാടികൾ സംഘടിപ്പിക്കുമെന്നും  അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്നും അറിയിച്ചു.

00

തുടർന്ന് ലേഡീസ് വിങ്ങിന്റെ പുതിയ ഭാരവാഹികളും, കോർഡിനേറ്റർ അജികുമാറും ആശംസകൾ അറിയിച്ചു സംസാരിച്ചു ലേഡീസ് വിംഗ് കൾച്ചർ സെക്രട്ടറി വിദ്യാ രാജേഷ് നന്ദി  രേഖപ്പെടുത്തിയ ചടങ്ങിൽ വിനീത അരുൺ അവതാരകയായിരുന്നു.
​ 

Advertisment