/sathyam/media/media_files/2025/12/23/ec3d7623-3e0a-4ad7-b47c-bf33422e900a-2025-12-23-14-31-11.jpg)
ജിദ്ദ: കലാലയം സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന പതിനഞ്ചാമത് "പ്രവാസി സാഹിത്യോത്സവ്" സർഗാത്മക - വൈജ്ഞാനിക ആവേശം വിരിയിച്ചു. "വേരിറങ്ങിയ വിത്തുകൾ" എന്ന പ്രമേയത്തിൽ നടന്ന ബലദ് സെക്ടർ മത്സരങ്ങങ്ങളിൽ 6 യൂനിറ്റുകളിൽ നടന്ന മത്സരങ്ങളിലെ വിജയികളായ വിദ്യാർത്ഥികളാണ് പങ്കെടുത്തത്.
വിവിധ യൂനിറ്റുകളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ച പോരാട്ടത്തിൽ 104 പോയിന്റ് നേടി മത്വാർഖദീം യൂനിറ്റ് ഒന്നാം സ്ഥാനം നേടിയത്. 79 പോയിന്റുകൾ നേടി കിലോ 3 രണ്ടാം സ്ഥാനവും 60 പോയിന്റുകൾ നേടി ബാബ് മക്ക മൂന്നാം സ്ഥാനവും നേടി.
കലാപ്രതിഭയായി മുഹമ്മദ് നസീം സി പിയെയും സർഗ്ഗപ്രതിഭയായി ഷെസ ഫാത്തിമയെയും തിരഞ്ഞെടുത്തു.
ഒമ്പത് കാറ്റഗറികളിലായി നടന്ന വൈവിധ്യമാർന്ന മത്സരങ്ങൾ പ്രവാസി മലയാളികളുടെ കലാ-സാഹിത്യ അഭിരുചികളെ വിളിച്ചോതുന്നതായിരുന്നു. ആർ എസ് സി സൗദി വെസ്റ്റ് നാഷണൽ ചെയർമാൻ സി പി നൗഫൽ മുസ്ലിയാരുടെ പ്രാർത്ഥനയോടെയായിരുന്നു പരിപാടിയുടെ തുടക്കം.
ആർ എസ് സി നാഷണൽ സെക്രട്ടറി ഉമൈർ മുസ്ലിയാർ സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം നടത്തി. സാഹിത്യോത്സവ് പ്രതിഭ ഷാഹുൽ ഹമീദ് ഐകരപ്പടിയുടെ ഇശൽ വിരുന്നും വേദിയിൽ അരങ്ങേറി. ചടങ്ങിൽ സയ്യിദ് ഷബീർ തങ്ങൾ ആശംസ അറിയിച്ച് സംസാരിച്ചു.
ആർ എസ് സി ഗ്ലോബൽ സെക്രട്ടറി മൻസൂർ ചുണ്ടമ്പറ്റ നാഷണൽ സെക്രട്ടറിമാരായ റിയാസ് കൊല്ലം,റഫീക് കൂട്ടായി,നൗഫൽ മദാരി,ഫെയ്റൂസ് വെള്ളില,ആഷിക് ഷിബിലി തുടങ്ങിയവർ സംബന്ധിച്ചു. വിജയികൾക്കുള്ള സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു.
മുബാറക് നൂറാനി നന്ദി പ്രകാശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us