ബെത്ലഹേമിന്റെ ഓർമ്മ പുതുക്കി എൻ.ഇ.സി.കെ.യിൽ ക്രിസ്തുമസ് ആഘോഷങ്ങൾ

വർണ്ണാഭമായി അണിയിച്ചൊരുക്കിയ പുൽക്കൂടും ക്രിസ്തുമസ് ട്രീയും പാപ്പായും ഉൾപ്പെടെ ഒരുക്കിയ ദൃശ്യാവിഷ്കാരങ്ങൾ ഈ വർഷത്തെ ക്രിസ്തുമസിനെ ഏറെ മനോഹരവും ആകർഷകവുമായി മാറ്റി.

New Update
A7

കുവൈറ്റ്: ബെത്ലഹേമിന്റെ ഓർമ്മ പുതുക്കിക്കൊണ്ട് ആയിരക്കണക്കിന് വിശ്വാസികൾ നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കുവൈറ്റ് (എൻ.ഇ.സി.കെ.) കോമ്പൗണ്ടിൽ ഒത്തുചേർന്നു. 

Advertisment

A3

വർണ്ണാഭമായി അണിയിച്ചൊരുക്കിയ പുൽക്കൂടും ക്രിസ്തുമസ് ട്രീയും പാപ്പായും ഉൾപ്പെടെ ഒരുക്കിയ ദൃശ്യാവിഷ്കാരങ്ങൾ ഈ വർഷത്തെ ക്രിസ്തുമസിനെ ഏറെ മനോഹരവും ആകർഷകവുമായി മാറ്റി.

A1

ഇന്ത്യൻ ഓർത്തഡോക്സ്, സിറിയൻ ഓർത്തഡോക്സ്, മലങ്കര മാർത്തോമാ, യാക്കോബായ, ക്‌നാനായ, സി.എസ്.ഐ., സെയിന്റ് തോമസ് ഇവാൻജെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ എന്നിവ ഉൾപ്പെടെയുള്ള മലയാളി സഭകളടക്കം വിവിധ സഭകളുടെ ക്രിസ്തുമസ് ആരാധനകൾക്ക് എൻ.ഇ.സി.കെ. വേദിയായി. 

A3

വിവിധ സഭകളിലെ ശുശ്രൂഷകന്മാരോടൊപ്പം കേരളത്തിൽ നിന്നെത്തിയ ബിഷപ്പുമാർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

A7

നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള വിശ്വാസികൾ ഉൾപ്പെടുന്ന, എൺപതിലധികം സഭകൾ ആരാധിക്കുന്ന നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കുവൈറ്റിലെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ചെയർമാൻ റവ. ഇമ്മാനുവൽ ബെന്യാമിൻ ഗരീബ്, സെക്രട്ടറി റോയ് കെ. യോഹന്നാൻ, റ്റിജോ സി. സണ്ണി, അജോഷ് മാത്യു, റെജു ഡാനിയേൽ വെട്ടിയാർ എന്നിവർ നേതൃത്വം നൽകി.

A8

ക്രിസ്തുമസ് ദിനത്തിൽ ചെയർമാൻ റവ. ഇമ്മാനുവൽ ബെന്യാമിൻ ഗരീബ് ഒരുക്കുന്ന ദിവാനിയായിൽ പ്രത്യേക ക്രിസ്തുമസ് പരിപാടികളും സംഘടിപ്പിക്കും.

Advertisment