/sathyam/media/media_files/CHuPgka2E42BNu4UuE5m.jpg)
ബഹ്‌റൈന്‍; കേരള കാത്തലിക് അസോസിയേഷന്‍ (കെ.സി.എ) കുട്ടികള്‍ക്കായി നടത്തിവരുന്ന കലാ- സാഹിത്യ, സംസ്‌കാരിക മാമാങ്കം ' ബി എഫ് സി -കെ സി എ ദി ഇന്ത്യന്‍ ടാലന്റ്‌റ് സ്‌കാന്‍' ഈ വര്‍ഷവും നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. ബഹ്റൈനില്‍ താമസക്കാരായ എല്ലാ ഇന്ത്യന്‍ കുട്ടികള്‍ക്കും പങ്കെടുക്കുവാന്‍ സാധിക്കുന്ന മത്സരങ്ങള്‍ നവംബര്‍ 2023 മുതല്‍ ഡിസംബര്‍ 2023 വരെ നടത്തപ്പെടും.
''ഈ വര്‍ഷം കൂടുതല്‍ പങ്കാളിത്തത്തോടെയും പ്രൊഫഷണലിസത്തോടെയും പരിപാടി നടത്താന്‍ ഞങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തും. കഴിഞ്ഞ ടാലന്റ് സ്‌കാന്‍ മത്സരങ്ങളെക്കുറിച്ച് രക്ഷിതാക്കളില്‍ നിന്നുള്ള നല്ല പ്രതികരണം കാണുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി റോയ് സി ആന്റണി (ചെയര്‍മാന്‍), ലിയോ ജോസഫ് / ശ്രീ വര്‍ഗീസ് ജോസഫ് (വൈസ് ചെയര്‍മാന്‍) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്'', കെസിഎ പ്രസിഡന്റ് ശ്രീ നിത്യന്‍ തോമസ് പറഞ്ഞു.
'കുട്ടികളുടെ മൊത്തത്തിലുള്ള വ്യക്തിത്വ വികസനത്തിന് ഊന്നല്‍ നല്‍കുന്നതിനായി ഞങ്ങള്‍ ടീം ഇവന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഒരു ടീമായി മത്സരിക്കുമ്പോള്‍ ടീം കെട്ടിപ്പടുക്കുന്നതും പരസ്പരം പിന്തുണയ്ക്കുന്നതും അവരെ തുറന്ന മനസ്സുള്ളവരാക്കാന്‍ സഹായിക്കുമെന്നും'' കെസിഎ ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി പറഞ്ഞു.
ബഹ്റൈനില്‍ താമസിക്കുന്ന, 2018 സെപ്റ്റംബര്‍ 30 നും 2005 ഒക്ടോബര്‍ 1 നും ഇടയില്‍ ജനിച്ച ഇന്ത്യക്കാരായ കുട്ടികള്‍ ഇന്ത്യന്‍ ടാലന്റ്‌റ് സ്‌കാനില്‍ പങ്കെടുക്കുവാന്‍ യോഗ്യരാണ്. പങ്കെടുക്കുന്നവരെ പ്രായത്തിന്റ്റെ അടിസ്ഥാനത്തില്‍ 5 ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു: -
ഗ്രൂപ്പ് -1 2016 ഒക്ടോബര്‍ 1 നും 2018 സെപ്റ്റംബര്‍ 30 നും ഇടയില്‍ ജനിച്ച കുട്ടികള്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ)
ഗ്രൂപ്പ് -2 2014 ഒക്ടോബര്‍ 1 നും 2016 സെപ്റ്റംബര്‍ 30 നും ഇടയില്‍ ജനിച്ചവര്‍
ഗ്രൂപ്പ് -3 2012ഒക്ടോബര്‍ 1 നും 2014 സെപ്റ്റംബര്‍ 30 നും ഇടയില്‍ ജനിച്ചവര്‍
ഗ്രൂപ്പ് -4 2009 ഒക്ടോബര്‍ 1 നും 2012 സെപ്റ്റംബര്‍ 30 നും ഇടയില്‍ ജനിച്ചവര്‍
ഗ്രൂപ്പ് -5 2005 ഒക്ടോബര്‍ 1 നും 2009 സെപ്റ്റംബര്‍ 30 നും ഇടയില്‍ ജനിച്ചവര്‍
ഈ വര്‍ഷം 5 ഗ്രൂപ്പുകള്‍ക്കുമായി ഏകദേശം 150 വ്യക്തിഗത മത്സര ഇനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, തിരഞ്ഞെടുക്കാന്‍ നിരവധി ടീം ഇവന്റുകളും ഉണ്ട്. ഒരു മത്സരാര്‍ത്ഥിക്ക് 10 വ്യക്തിഗത ഇനത്തിലും കൂടാതെ എല്ലാ ടീം ഇനങ്ങളിലും പങ്കെടുക്കുവാന്‍ സാധിക്കും. ടീം ഇനങ്ങളില്‍ നേടിയ പോയിന്റുകള്‍ വക്തിഗത ചാമ്പ്യന്‍ഷിപ്പ് അവാര്‍ഡിനായി കണക്കാക്കില്ല, എന്നാല്‍ പോയിന്റ്റുകള്‍ സമനിലയാകുന്ന പക്ഷം ടീം ഇനങ്ങളില്‍ നേടിയ പോയിന്റ്‌റ് അവാര്‍ഡ് നിര്‍ണയത്തിന് മാനദണ്ഡമാക്കും.