New Update
/sathyam/media/media_files/TUp35TK6mYSeO54ob5RM.jpg)
കുവൈത്തിൽ വീണ്ടും വൻ മദ്യവേട്ട. ബർ അൽ റാഹിയ പ്രദേശത്തെ വ്യാജ മദ്യ നിർമ്മാണ ഫാക്റ്ററിയിൽ ഇന്ന് നടത്തിയ തെരച്ചിലിൽ പതിനായിരം കുപ്പി വിദേശ മദ്യവും 103 വീപ്പ ചാരായവും പിടിച്ചെടുത്തു.ഇതുമായി ബന്ധപ്പെട്ട് അഞ്ചു പേർ അറസ്റ്റിലാകുകയും ചെയ്തു.
Advertisment
ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് റെയ്ഡ് നടത്തിയത്. കഴിഞ്ഞ കുറെ മാസങ്ങളായി ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തെ നിരവധി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന വ്യാജ മദ്യ വേട്ട തുടരുകയാണ്. മയക്കുമരുന്ന്, മദ്യം, ലഹരി വസ്തുക്കൾക്ക് എതിരെ ആഭ്യന്തര മന്ത്രാലയം സന്ധിയില്ലാ സമരം നടത്തി വരികയാണെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us