കുവൈറ്റ് സിറ്റി: അംഘര സ്‌ക്രാപ് യാര്‍ഡില്‍ ഇന്നുണ്ടായ സ്‌ഫോടനത്തില്‍ ഒരു ഈജിപ്ഷ്യന്‍ മരിക്കുകയും മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അംഘര സ്‌ക്രാപ്പ് ഏരിയയിലെ ടാങ്ക് ഫാക്ടറിയില്‍ ജോലിക്കിടെ ടാങ്ക് പൊട്ടിത്തെറിച്ചത് തഹ് രീര്‍, ജഹ്ര ക്രാഫ്റ്റ്‌സ് സെന്ററുകളിലെ അഗ്നിശമന സേനകളാണ് കൈകാര്യം ചെയ്തത്. അപകടത്തില്‍ ഒരു തൊഴിലാളി മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അഗ്നിശമനസേന അറിയിച്ചു. സംഭവം നടന്ന സ്ഥലം അധികാരികള്‍ക്ക് കൈമാറി.