കുവൈത്ത്; സ്തനാർബുദത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും രോഗികളെ സഹായിക്കുന്നതിനും ലക്ഷ്യമിട്ട് ലുലു ഹൈപ്പർമാർക്കറ്റിൽ സ്തനാർബുദ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറവുമായി (ഐ.ഡി.എഫ്) സഹകരിച്ചാണ് കാമ്പയിൻ നടത്തിയത്. സ്തനാർബുദത്തിനെതിരായ പോരാട്ടത്തിന് ലുലു ഹൈപ്പർമാർക്കറ്റ് ഉന്നത മാനേജ്മെന്റ് എല്ലാ പിന്തുണയും അറിയിച്ചു. സ്തനാർബുദ രോഗികളെ സഹായിക്കുന്നതിന് ഗണ്യമായ തുക സംഭാവനയും ചെയ്തുവെന്നും മാനേജമെന്റ് പ്രതിനിധികൾ അറിയിച്ചു.
/sathyam/media/media_files/Hhb8oXquZG2s2Qj5ouR2.jpg)
പ്രഗല്ഭരായ അർബുദ രോഗ വിദഗ്ധർ പരിപാടിയിൽ ബോധവത്കരണ ക്ലാസുകൾ നടത്തി. സ്തനാർബുദ സാധ്യതകൾ, നേരത്തെയുള്ള കണ്ടെത്തൽ, പ്രതിരോധ നടപടികൾ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ ഡോക്ടർമാർ പങ്കുവെച്ചു.
/sathyam/media/media_files/Ur6Q8HKCoKxJmlwBFGWv.jpg)
ലുലു ഹൈപ്പർമാർക്കറ്റിന്റെ മുഴുവൻ വനിത ജീവനക്കാരും കാമ്പയിനിൽ സജീവമായി പങ്കെടുത്തു. സ്തനാർബുദ ബാധിതരായവർ തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെച്ചത് ശ്രദ്ധേയമായി.
/sathyam/media/media_files/BFgFiwBjOdz71aWOzZuN.jpg)