പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം എയര്‍ കാനഡ ബോയിംഗ് വിമാനത്തിന് തീ പിടിച്ചു; സുരക്ഷിതമായി ലാന്‍ഡ് ചെയ്തു, വീഡിയോ പുറത്ത്

“ഇന്ന് രാത്രിയോടെ ടൊറൻ്റോയിൽ നിന്ന് പുറപ്പെടുന്ന മറ്റൊരു വിമാനത്തിൽ യാത്രക്കാർക്ക് സൗകര്യമൊരുക്കും,” എയർലൈൻ അറിയിച്ചു. News | അന്തര്‍ദേശീയം | ലേറ്റസ്റ്റ് ന്യൂസ് | Canada

New Update
air canada untitles3.jpg

ടൊറന്റോ; ടൊറന്റോ പിയേഴ്‌സണ്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം എയര്‍ കാനഡ വിമാനത്തിന് തീപിടിച്ചതായി റിപ്പോര്‍ട്ട്. ജൂണ്‍ അഞ്ചിന് വൈകുന്നേരമാണ് സംഭവം നടന്നത്. പാരീസിലേക്ക് പോകുകയായിരുന്ന ബോയിംഗ് ഫ്‌ലൈറ്റ് എസി 872 വിമാനത്തിനാണ് തീപിടിച്ചത്. 

Advertisment

രാത്രി 8:46 ന് പുറപ്പെട്ട വിമാനം രാത്രി 9:50 ന് ടൊറന്റോ പിയേഴ്‌സണ്‍ എയര്‍പോര്‍ട്ടില്‍ തിരിച്ച് ഇറങ്ങേണ്ടി വന്നതായാണ് റിപ്പോര്‍ട്ട്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. 400 ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാവരും സുരക്ഷിതരാണ്. വന്‍ ദുരന്തം ഒഴിവാക്കി വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി എയര്‍ കാനഡ അറിയിച്ചു.

“ഇന്ന് രാത്രിയോടെ ടൊറൻ്റോയിൽ നിന്ന് പുറപ്പെടുന്ന മറ്റൊരു വിമാനത്തിൽ യാത്രക്കാർക്ക് സൗകര്യമൊരുക്കും,” എയർലൈൻ അറിയിച്ചു.

എഞ്ചിൻ കംപ്രസർ തകരാറാണ് തീപിടുത്തത്തിന് കാരണമെന്ന് എയർ കാനഡ പ്രതിനിധി പിന്നീട് അറിയിച്ചു.