Advertisment

കാനഡ പാർലമെന്റിലെ ആദ്യ ഹിന്ദു വനിത, തമിഴ്‌നാട് സ്വദേശിനിയായ അനിതാ ആനന്ദ് ആരാണ്? ട്രൂഡോയ്ക്ക് പിൻഗാമിയായി കാനഡയുടെ അടുത്ത പ്രധാനമന്ത്രിയാകുമോ ?

New Update
anitha anadh

കാനഡ: അനിതാ ആനന്ദ് കാനഡയുടെ അടുത്ത പ്രധാനമന്ത്രിയാകുമോ ? ഭരണകക്ഷിയായ ലിബറൽ പാർട്ടിയുടെ നേതൃപദവി ഒഴിഞ്ഞ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് പകരം പ്രധാനമന്ത്രിപദത്തിലെത്താൻ സാദ്ധ്യതയു ള്ളവ്യക്തി കളിൽ ഇന്ത്യൻ വംശജയായ 57 കാരി അനിതാ ആനന്ദും മുൻനിരയിലുണ്ട്.

Advertisment

ആരാണ് അനിതാ ആനന്ദ് ?

തമിഴ്നാട് സ്വദേശിയായ ഡോക്ടർ ആനന്ദിന്റെയും പഞ്ചാബ് സ്വാദേശിനിയായ ഡോക്ടർ സരോജ്  ഡി  റാമിന്റെയും മൂന്നു പെൺമക്കളിൽ മൂത്തവളാണ് അനിതാ ആനന്ദ്.

1960 കളിൽ നൈജീരിയയിൽ നിന്നും കാനഡയിലെ നോവാ സ്കോഷ്യയിൽ കുടിയേറിയവരാണ് മാതാപിതാക്കളായ ഡോക്ടർ ദമ്പതികൾ.

anitha ana

പഠനത്തിന്റെ ഭാഗമായി 1985ൽ ടൊറന്റോയിലേക്ക് മാറുകയും . പഠനവും രാഷ്‌ട്രീയ പ്രവേശനവുമെല്ലാം ഇവിടെവെച്ചായിരുന്നു. 1995ൽ ബിരുദപഠനകാലത്തെ സുഹൃത്ത് ജോണിനെ വിവാഹം കഴിച്ചു.

ഓക്സ്ഫോഡിൽ നിന്നും ക്വീൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രി പാസ്സായശേഷം അനിതാ ആനന്ദ് ഡൽ ഹൗസി യൂണിവേഴ്സിറ്റിയിൽ നിന്നും നിയമബിരുദം പൂർത്തിയാക്കി. പിന്നീട് ടൊറന്റോ യൂണിവേഴ്സിറ്റിയിൽ നിന്നും നിയമത്തിൽ മാസ്‌റ്റേഴ്‌സ് കരസ്ഥമാക്കുകയുണ്ടായി.

തുടർന്ന് ടൊറന്റോ യൂണിവേഴ്സിറ്റി,യേൽ ,ക്വീൻസ് ,വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നിയമ അദ്ധ്യാപികയായി ജോലിചെയ്തു.

anitha anan

ടൊറന്റോ യൂണിവേഴ്സിറ്റി ലിബറൽ പാർട്ടിയിലെ സീനിയർ നേതാവാണ്.  നിലവിൽ ട്രൂഡോ മന്ത്രിസ ഭയിൽ മന്ത്രിയാണ്. കാനഡയിലെ ആദ്യ ഹിന്ദു പാർലമെന്റ് അംഗവും ആദ്യത്തെ ഹിന്ദു മന്ത്രിയുമാണ് അനിതാ ആനന്ദ്.

 കഴിഞ്ഞ 21 വർഷമായി കെന്റ്‌വില്ലെയിൽ താമസിക്കുന്ന അനിതക്ക്   നാല് മക്കളുണ്ട്.

Advertisment