Advertisment

'ജാഗ്രത വേണം, വേണ്ടി വന്നാല്‍ രാജ്യം വിടണം'; ഇന്ത്യയിലെ കനേഡിയന്‍ പൗരന്മാരോട് ട്രൂഡോ സര്‍ക്കാര്‍

New Update
canada

ഒട്ടാവ: ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള പോര് മുറുകുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കണക്കിലെടുത്ത് ഇന്ത്യയില്‍ താമസിക്കുന്ന തങ്ങളുടെ പൗരന്മാര്‍ക്ക് നിര്‍ദ്ദേശവുമായി കനേഡിയന്‍ സര്‍ക്കാര്‍ രംഗത്തെത്തി.

Advertisment

ഇന്ത്യയില്‍ താമസിക്കുന്ന കനേഡിയന്‍ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. ഇന്ത്യയിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും പൗരന്മാര്‍ക്ക് നിര്‍ദ്ദേശമുണ്ട്.

ഖാലിസ്ഥാന്‍ ഭീകരനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്നായിരുന്നു ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ വഷളാക്കിയത്. 

'രാജ്യത്തുടനീളം ഭീകരാക്രമണ ഭീഷണിയുള്ളതിനാല്‍ ഇന്ത്യയില്‍ ഉയര്‍ന്ന ജാഗ്രത പാലിക്കുക. ചില സുരക്ഷാ ആശങ്കകളുണ്ട്. സാഹചര്യം പെട്ടെന്ന് മാറാം. എല്ലായ്‌പ്പോഴും വലിയ ജാഗ്രത പാലിക്കണം. പ്രാദേശിക മാധ്യമങ്ങളെ നിരീക്ഷിക്കുകയും പ്രാദേശിക അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണം', ട്രൂഡോ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 

രാജ്യം വിടുന്നതാണ് സുരക്ഷിതമെങ്കില്‍ അത് ചെയ്യണം. പ്രവചനാതീതമായ സുരക്ഷാ സാഹചര്യം കാരണം ജമ്മു കശ്മീരിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണം.

തീവ്രവാദം, ആഭ്യന്തര കലാപം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയുടെ ഭീഷണിയുണ്ട്. ലഡാക്കിലെ കേന്ദ്രഭരണ പ്രദേശത്തേക്കോ മറ്റുമുള്ള യാത്രയും ഒഴിവാക്കേണ്ടതാണ്', സര്‍ക്കാര്‍ പറയുന്നു. കനേഡിയന്‍ ഗവണ്‍മെന്റിന്റെ വെബ്‌സൈറ്റിലാണ് ഇത് പ്രസിദ്ധീകരിച്ചത്.  

Advertisment