Advertisment

''ഇന്ത്യ എന്റെയും രാജ്യമാണ്. ഞാന്‍ ജനിച്ചത് ഇവിടെയാണ്. ഇത് എന്റെ ഗുരുക്കന്മാരുടെയും പൂര്‍വ്വികരുടെയും നാടാണ്': പര്യടനം റദ്ദാക്കിയതില്‍ പ്രതികരിച്ച് പഞ്ചാബി ഗായകന്‍ ശുഭ്

New Update
subh

കാനഡ: ഇന്ത്യയിലെ തന്റെ ഷോകള്‍ റദ്ദാക്കിയതില്‍ പ്രതികരിച്ച് കാനഡ ആസ്ഥാനമായ പഞ്ചാബി ഗായകന്‍ ശുഭ്. 'ഇന്ത്യ എന്റെയും രാജ്യമാണ്. ഞാന്‍ ജനിച്ചത് ഇവിടെയാണ്. ഇത് എന്റെ ഗുരുക്കന്മാരുടെയും പൂര്‍വ്വികരുടെയും നാടാണ്....', എന്നായിരുന്നു താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

Advertisment

കാനഡയിലെ ഖാലിസ്ഥാനി സംഘടനകളെ പിന്തുണച്ചതിനും ഇന്ത്യയുടെ വികലമായ ഭൂപടം പങ്കിട്ടതിനും പിന്നാലെയാണ് ശുഭിന്റെ മുംബൈ സംഗീത പരിപാടി റദ്ദാക്കിയത്. 

ഖാലിസ്ഥാനി അനുഭാവിയാണെന്ന് ആരോപിക്കപ്പെടുന്ന ശുഭിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം വലിയ പ്രതിഷേധമാണ് ഉയരുന്നത്. തന്റെ പഴയ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഖാലിസ്ഥാനി സംഘടനകളെ പിന്തുണച്ചുവെന്നാണ് ശുഭിനെതിരായ പ്രധാന ആരോപണം. ഇതിന് പിന്നാലെയാണ് സമീപകാല സംഭവവികാസങ്ങളില്‍ താന്‍ നിരാശനാണെന്ന് വ്യക്തമാക്കി ശുഭ് രംഗത്തെത്തിയത്. 

''ഇന്ത്യയിലെ പഞ്ചാബില്‍ നിന്നുള്ള ഒരു യുവ റാപ്പര്‍-ഗായകന്‍ എന്ന നിലയില്‍, എന്റെ സംഗീതം ഒരു അന്താരാഷ്ട്ര വേദിയില്‍ അവതരിപ്പിക്കുക എന്നത് എന്റെ ജീവിതത്തിലെ സ്വപ്നമായിരുന്നു.

എന്നാല്‍ സമീപകാല സംഭവങ്ങള്‍ എന്റെ കഠിനാധ്വാനത്തെയും വളര്‍ച്ചയെയും തകര്‍ത്തു. എന്റെ നിരാശയും സങ്കടവും പ്രകടിപ്പിക്കാന്‍ കുറച്ച് വാക്കുകള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയിലെ പര്യടനം റദ്ദാക്കിയതില്‍ ഞാന്‍ അങ്ങേയറ്റം നിരാശനാണ്.

Advertisment