കാനഡ: കാനഡയില്‍ സുഖ്ദൂല്‍ സിംഗിനെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്ണോയി സംഘം. ലോറന്‍സ് ബിഷ്ണോയിയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് കൊലപാതകത്തിന് പിന്നില്‍ തങ്ങളാണെന്ന് വ്യക്തമാക്കിയത്.
കാനഡയിലെ മറ്റ് ഗുണ്ടാസംഘങ്ങളെ പോസ്റ്റിലൂടൈ ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. ഖാലിസ്ഥാന്‍ ഭീകരന്‍ അര്‍ഷ്ദീപ് സിംഗിന്റെ സഹായിയായിരുന്നു കൊല്ലപ്പെട്ട സുഖ്ദൂല്‍ സിംഗ്.
ഫേസ്ബുക്ക് പോസ്റ്റ്..
'കാനഡയിലെ വിന്നിപെഗ് നഗരത്തില്‍ വെച്ച് ബാംബിഹ ഗ്രൂപ്പിന്റെ ചുമതലയുണ്ടായിരുന്ന സുഖ ദുനികയുടെ കൊല്ലപ്പെട്ടു. ലോറന്‍സ് ബിഷ്ണോയ് ഗ്രൂപ്പ് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. മയക്കുമരുന്നിന് അടിമയായ സുഖ പണം കണ്ടെത്തുന്നതിനായി നിരവധി വീടുകള്‍ നശിപ്പിച്ചിരുന്നു.
ഞങ്ങളുടെ സഹോദരന്മാരായ ഗുര്‍ലാല്‍ ബ്രാറിനേയും വിക്കി മിദ്ദുഖേദയേയും കൊല്ലാന്‍ അവന്‍ പുറത്ത് ഇരുന്നു എല്ലാം ചെയ്തു. സന്ദീപ് നംഗല്‍ അംബിയയെയും കൊലപ്പെടുത്തി. എന്നാല്‍ ഇപ്പോള്‍ അവന്‍ തന്റെ പാപങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടിരിക്കുന്നു.
ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു, ഇനി അവശേഷിക്കുന്ന ചുരുക്കം ആളുകള്‍ക്ക് എവിടെ വേണമെങ്കിലും പോകാം, ലോകത്തിലെ ഏത് രാജ്യത്തും പോകാം. പക്ഷേ ഞങ്ങളോട് ശത്രുതയുണ്ടാക്കി രക്ഷപ്പെടാമെന്ന് കരുതരുത്. അതിന് കുറേ സമയമെടുത്തേക്കാം. പക്ഷേ എല്ലാവരും ശിക്ഷിക്കപ്പെടും.', ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പഞ്ചാബില്‍ നിന്ന് രക്ഷപ്പെട്ട് കാനഡയില്‍ അഭയം തേടിയ സുഖ്ദുല്‍ സിംഗ എ കാറ്റഗറി ക്രിമിനലായിരുന്നു. ഇയാള്‍ വ്യാഴാഴ്ച വിന്നിപെഗില്‍ വെച്ച് വെടിയേറ്റ് മരിക്കുകയായിരുന്നു. ഖാലിസ്ഥാന്‍ ഭീകരന്‍ അര്‍ഷ്ദീപ് സിംഗെന്ന അര്‍ഷ് ദലയുടെ വലംകൈയായിരുന്നു സുഖ.