Advertisment

കാനഡയില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്ത നിലയില്‍, കൊല്ലപ്പെട്ട ഖാലിസ്ഥാന്‍ നേതാവിന്റെ പോസ്റ്ററുകള്‍ പതിച്ചു

കാനഡയില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്ത നിലയില്‍, കൊല്ലപ്പെട്ട ഖാലിസ്ഥാന്‍ നേതാവിന്റെ പോസ്റ്ററുകള്‍ പതിച്ചു

New Update
canada

ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഹിന്ദു ക്ഷേത്രത്തിനെതിരെ ആക്രമം അഴിച്ചുവിട്ട് ഖാലിസ്ഥാന്‍ അനുകൂലികള്‍. ബ്രിട്ടീഷ് കൊളംബിയയിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ഹിന്ദു ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇന്നലെ ആക്രമണം നേരിട്ട സറേയിലെ ലക്ഷ്മി നാരായണ്‍ മന്ദിര്‍. കാനഡയില്‍ ഈ വര്‍ഷം മൂന്നാമത്തെ ക്ഷേത്രത്തിന് നേരെയാണ് ആക്രമണമുണ്ടാവുന്നത്. 

ക്ഷേത്രത്തിന്റെ പ്രധാന വാതിലില്‍ ഖാലിസ്ഥാന്‍ അനുകൂല പോസ്റ്ററുകളും അക്രമികള്‍ പതിപ്പിച്ചു. 'ജൂണ്‍ 18ലെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് കാനഡ അന്വേഷിക്കണം' എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. കൊല്ലപ്പെട്ട ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ ഫോട്ടോയും അതിനൊപ്പം ഉണ്ടായിരുന്നു.

കാനഡയിലെ സറേയിലെ ഗുരുനാനാക്ക് സിഖ് ഗുരുദ്വാര സാഹിബിന്റെ തലവനായിരുന്നു ഹര്‍ദീപ് സിംഗ് നിജ്ജാര്‍. ജൂണ്‍ 18ന് വൈകിട്ട് ഗുരുദ്വാരയുടെ പരിസരത്ത് വെച്ച് രണ്ട് അജ്ഞാതര്‍ അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു. 

Advertisment