ഡല്‍ഹി: ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതക വിവാദത്തില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞനെ പുറത്താക്കിയ കാനഡയുടെ നടപടിക്ക് പിന്നാലെ കനേഡിയന്‍ നയതന്ത്രജ്ഞനെ പുറത്താക്കി ഇന്ത്യ.
ഇന്ത്യാ ഗവണ്‍മെന്റിന് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡിയയുടെ ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെ കനേഡിയന്‍ ഹൈക്കമ്മീഷണറെ വിദേശകാര്യ മന്ത്രാലയം ഇന്ത്യ ആസ്ഥാനമായുള്ള കനേഡിയന്‍ നയതന്ത്രജ്ഞനെ പുറത്താക്കാനുള്ള തീരുമാനം അറിയിക്കുകയായിരുന്നു. മുതിര്‍ന്ന നയതന്ത്രജ്ഞനോട് അടുത്ത അഞ്ച് ദിവസത്തിനകം ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ബന്ധത്തെക്കുറിച്ച് കനേഡിയന്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.