കാനഡ: കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിൽ കിച്ച്നർ, വാട്ടർലൂ , കേംബ്രിഡ്ജ് നഗരാതിർത്തികളിൽ ഉള്ള എട്ടു ഇന്ത്യൻ അസോസിയേഷനുകൾ സംയുക്തമായി സംഘടിപ്പിച്ച എട്ടാമത് ഫാമിലി സ്പോർട്സ് ഫെസ്റ്റിൽ ഗ്രാൻഡ് റിവർ മലയാളി അസോസിയേഷൻ (GRMA) മികച്ച പ്രകടനം കാഴ്ച വെച്ചു. 2025 ജൂലൈ 26, 27 തീയതികൾ വാടര്ലൂ പാർക്കിൽ ആണ് ഈ മത്സരങ്ങൾ സംഘടിപ്പിച്ചത് .
വിവിധ അസോസിയേഷനുകൾ തമ്മിൽ ഉള്ള സഹകരണം ഊട്ടി ഉറപ്പിക്കാൻ വേണ്ടി ആണ് 2018 ൽ ഈ സംരഭത്തിനു തുടക്കം കുറിച്ചത്.3 അസ്സോസിയേഷനുകളുമായി തുടങ്ങി 8 വര്ഷം പിന്നിടുമ്പോൾ പങ്കാളിത്തത്തിൽ മികച്ച വർധന ആണ് ഉള്ളതെന്ന് സംഘാടകർ അറിയിച്ചു.
യൂത്ത് വോളീബോളിൽ സർവാധിപത്യം സ്ഥാപിച്ച GRMA ആദ്യ രണ്ടു സ്ഥാനങ്ങളും കരസ്ഥമാക്കി. മുതിർന്നവരുടെ വോളിബാൾ മത്സരത്തിന്റെ ഫൈനലിൽ തെലുഗ് അസ്സോസിയേഷൻ ടീമിനെ പരാജയപ്പെടുത്തി GRMAയുടെ ടീം കപ്പ് സ്വന്തമാക്കി. യൂത്ത് ഫുട്ബോൾ (Soccer) മത്സരത്തിലും GRMA ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഈ ഇനങ്ങളെ കൂടാതെ ക്രിക്കറ്റ്, ത്രോബോൾ കുട്ടികളുടെ വിവിധ മത്സരങ്ങൾ മുതലായവയും നടത്തപ്പെട്ടു . വരും വർഷങ്ങളിൽ കൂടുതൽ അസ്സോസിയേഷനുകളെ പങ്കെടുപ്പിക്കാൻ ശ്രമിക്കുമെന്നും , കൂടുതൽ മത്സര ഇനങ്ങൾ ചേർക്കുമെന്നും സംഘാടകർ അറിയിച്ചു .
ശ്രീ റയീസ് നിഷാദിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ആണ് GRMA യുടെ പങ്കാളിത്തത്തിനു ചുക്കാൻ പിടിച്ചത് .
സമാപന,സമ്മാനദാന ചടങ്ങുകൾക്കു വിവിധ പ്രൊവിൻഷ്യൽ, ഫെഡറൽ നേതാക്കളും, വാടര്ലൂ മേയർ, പോലീസ് ചീഫ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു .