Advertisment

ക്യാനഡ വിഘടനവാദം തടയണമെന്ന് ഇന്ത്യയും ബംഗ്ളാദേശും

New Update
india_bangladesh_warns_canada_in_UN

യുഎന്‍: ആരാധനാലയങ്ങള്‍ക്കെതിരായ ആക്രമണവും വിദ്വേഷ പ്രസംഗങ്ങളും തടയാന്‍ നടപടി വേണമെന്ന് ക്യാനഡയോട് ഇന്ത്യ. യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പുനരവലോകന യോഗത്തിലാണ് ഇന്ത്യ നിലപാട് കര്‍ക്കശമാക്കിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ ക്യാനഡയില്‍ വിദ്വേഷ പ്രസംഗങ്ങള്‍ വര്‍ധിക്കുകയാണെന്ന് ഇന്ത്യന്‍ പ്രതിനിധി മുഹമ്മദ് ഹുസൈന്‍ ചൂണ്ടിക്കാട്ടി.



വിഘടനവാദ സംഘടനകളുടെ പ്രവര്‍കത്തനം അവസാനിപ്പിക്കണമെന്നും ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ക്കു നേരേയുള്ള ആക്രമണങ്ങള്‍ തടയണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.



വംശീയതയും വിദ്വേഷ പ്രസംഗങ്ങളും അക്രമങ്ങളും വിവേചനവും തടയാന്‍ ക്യാനഡ നടപടിയെടുക്കണമെന്ന് ബംഗ്ളാദേശും ആവശ്യപ്പെട്ടു.

#un #canada
Advertisment