Advertisment

കാനഡയില്‍ 28 കാരനായ ഇന്ത്യാക്കാരനെ വെടിവെച്ചു കൊന്നു; നാല് പേര്‍ അറസ്റ്റില്‍

സംഭവത്തില്‍ നാല് പ്രതികളെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തതായി സറേ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് അറിയിച്ചു. ജൂണ്‍ 8 ന് ഗോയലിന്റെ മരണവുമായി ബന്ധപ്പെട്ട് നാല് വ്യക്തികള്‍ക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകം ചുമത്തി.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Canada

സറേ: കാനഡയിലെ സറേയില്‍ 28 കാരനായ ഇന്ത്യന്‍ വംശജനെ വെടിവച്ചു കൊന്നു. ജൂണ്‍ ഏഴിന് പുലര്‍ച്ചെയാണ് സംഭവം. വീട്ടില്‍ വെടിവെപ്പുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് ഇന്ത്യാക്കാരനായ യുവരാജ് ഗോയലിനെ പൊലീസ് ഉദ്യോഗസ്ഥര്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisment

2019 ല്‍ പഞ്ചാബിലെ ലുധിയാനയില്‍ നിന്നെത്തി ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ സെയില്‍സ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്നു യുവരാജ് ഗോയല്‍. അടുത്തിടെ കനേഡിയന്‍ സ്ഥിര താമസ പദവി നേടിയിരുന്നു.

സംഭവത്തില്‍ നാല് പ്രതികളെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തതായി സറേ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് അറിയിച്ചു. ജൂണ്‍ 8 ന് ഗോയലിന്റെ മരണവുമായി ബന്ധപ്പെട്ട് നാല് വ്യക്തികള്‍ക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകം ചുമത്തി.

സറേ നിവാസികളായ മന്‍വീര്‍ ബസ്‌റം (23), സാഹിബ് ബസ്ര (20), ഹര്‍കിരത് ജുട്ടി (23), ഒന്റാറിയോയില്‍ നിന്നുള്ള കെയ്ലോണ്‍ ഫ്രാങ്കോയിസ് (20) എന്നിവരെയാണ് പിടികൂടിയത്.

Advertisment