പഞ്ചാബിൽ നിന്ന് കാനഡയിൽ എത്തുന്ന സിഖുകാരെ ഖാലിസ്ഥാൻ ഭീകരർ സൈനികരാക്കുന്നു

New Update
ഖാലിസ്ഥാൻ കമാൻഡോ ഫോഴ്‌സ് മേധാവി പരംജിത് പഞ്ച്വാർ ലാഹോറിൽ വെടിയേറ്റു മരിച്ചു

ഡല്‍ഹി: പഞ്ചാബിൽ നിന്ന് കാനഡയിൽ എത്തുന്ന സിഖുകാരെ ഖാലിസ്ഥാൻ ഭീകരർ അവരുടെ സൈനികരാക്കുന്നുവെന്ന് വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് പറഞ്ഞു. ഹർദീപ് സിംഗ് നിജ്ജാർ , മൊനീന്ദർ സിംഗ് ബുയാൽ, ഭഗത് സിംഗ് ബ്രാർ എന്നിവരടങ്ങിയ ഖാലിസ്ഥാൻ ഭീകരരാണ് സിഖുകാരെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നത്.

Advertisment

പ്ലംബർമാർ, ട്രക്ക് ഡ്രൈവർമാർ, ഗുരുദ്വാരകളിലെ മതപ്രവർത്തകർ തുടങ്ങിയ ഇടത്തരം വൈദഗ്ധ്യമുള്ള ജോലികൾക്കായി പഞ്ചാബിൽ നിന്ന് സിഖ് യുവാക്കളെ സ്പോൺസർ ചെയ്ത് ഭീകര പ്രവർത്തങ്ങൾക്ക് ഉപയോഗിക്കുന്നു.

വിസയ്‌ക്കും കാനഡയിലേക്കുള്ള സന്ദർശനത്തിനുമായി സ്‌പോൺസർ ലഭിക്കുന്ന ഈ യുവാക്കൾ പിന്നീട് ഇന്ത്യാ വിരുദ്ധ പ്രതിഷേധങ്ങളിലും തീവ്ര-മത സഭകളിലും പങ്കെടുത്ത് ഖാലിസ്ഥാൻ അനുകൂല പ്രവർത്തനങ്ങൾക്കായി ചൂഷണം ചെയ്യപ്പെടുന്നു. ഇവരെ കൂടാതെ കോഴ്‌സുകൾ പൂർത്തിയാക്കിയ ശേഷം കാനഡയിൽ ജോലി ലഭിക്കാത്ത വിദ്യാർത്ഥികളും ഖാലിസ്ഥാൻ റിക്രൂട്ട്‌മെന്റിന് വിധേയരാണ്.

സർറേ, ബ്രാംപ്ടൺ, എഡ്മണ്ടൺ, മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിലെ ഏകദേശം 30-ലധികം ഗുരുദ്വാരകൾ പ്രൊ ഖാലിസ്ഥാൻ എലെമെന്റ്സ് (പികെഇ) നിയന്ത്രിക്കുന്നതായി സ്രോതസ്സുകൾ വെളിപ്പെടുത്തിയിട്ടുണ്ട്.

കാനഡയിലേക്ക് പോകാനായി സമീപിക്കുന്ന യുവാക്കൾക്ക് കത്ത് നൽകുന്നതിനായി അമൃത്സറിലെ ഖാലിസ്ഥാൻ അനുകൂല സംഘടന 1-2 ലക്ഷം രൂപ ഈടാക്കുന്നുണ്ട്. ഇങ്ങനെ കാനഡയിൽ എത്തുന്ന യുവാക്കൾ ഖാലിസ്ഥാൻ അനുകൂല ഘടകങ്ങളിൽ ചേരുന്നു.

Advertisment