/sathyam/media/media_files/84oVs9a2bYTosSsix3CA.jpeg)
നയാഗ്ര: നയാഗ്ര പാന്തേഴ്സ് ഫാമിലി മെമ്പേഴ്സ്ന്റെ പ്രഥമ കൂടിച്ചേരലും ഈ വരുന്ന ഒക്ടോബർ 28 നു നടക്കുന്ന ഇന്റർനാഷണൽ വോളിബാൾ ടൂർണമെന്റിന്റെ കിക്കോഫും ജന ശ്രദ്ധആകർഷിച്ചു. വ്യത്യസ്ത പ്രവർത്തന ശൈലിയിലൂടെ നുതന പദ്ധതികളുമായി നയാഗ്രയിൽ ഉടലെടുത്ത സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബായ നയാഗ്ര പാന്തേഴ്സ് ഇതിനോടകം നോർത്ത് അമേരിക്കയിലെ ജനങ്ങളുടെ മനസ്സിൽസ്ഥാനം പിടിച്ചു കഴിഞ്ഞു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഓഗസ്റ്റ് നാല് 2023 ഫയർമാൻസ് പാർക്കിൽ സംഘടിപ്പിച്ച ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റിന്റെ മുന്നോടിയായി ക്ലബ് മെംബേർസ് മാത്രം പങ്കെടുത്ത പ്രഥമ ക്ലബ് മെംബേർസ് മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടി ആവേശ ഉജ്ജ്വലമായി നടത്തപ്പെട്ടു.
കോർ ഗ്രൂപ്പ് അംഗം ഷെജി ജോസഫ് ചക്കുങ്കൽ തന്റെ സ്വാഗതപ്രസംഗത്തിൽ ക്ലബ്ബിന്റെ പ്രവർത്തന രീതികൾ വിവരിക്കുകയും മറ്റു സംഘടന കളോട് തുറന്ന മനസ്സുള്ള സമീപനം ആയിരിക്കുമെന്നും എല്ലാ സംഘടനകളും ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ പങ്കുചേരണമെന്നും അഭ്യർത്ഥിക്കുകയും ചെയ്തു. ആധുനിക കാലഘട്ടത്തിൽ കായികരംഗത്തിന് സമൂഹത്തേ സ്വാധീനിക്കാൻ കഴിയുന്നതാണെന്ന് അദ്ദേഹം ക്ലബ് മെമ്പേഴ്സിനെ ഓർമിപ്പിച്ചു കേരളത്തനിമിയോടുകൂടി നോർത്ത് അമേരിക്കയിൽ വച്ച് നടത്തുന്ന ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റിന്റെ സമ്മാനത്തുക ഏറ്റവും വലിയ ആകർഷക തുകയായിരിക്കുമെന്നും ഒപ്പം തന്നെ നിരവധി സമ്മാനങ്ങളും ട്രോഫികളും ഉണ്ടായിരിക്കുമെന്നും വരുന്ന എല്ലാ ടീമംഗങ്ങൾക്കും ഭക്ഷണവും താമസസൗകര്യങ്ങളും സൗജന്യമായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോർ ഗ്രൂപ്പ് അംഗവും ജയ്ഹിന്ദ് വാർത്താ ചീഫ് എഡിറ്ററുമായ ആഷ്ലി ജെ മാങ്ങഴ ക്ലബ്ബിന്റെ ലക്ഷ്യങ്ങളും പ്രവർത്തന രീതികളും എന്തായിരിക്കണമെന്ന് തന്റെ പ്രസംഗത്തിൽ വിവരിക്കുകയും ചെയ്തു. വളർന്നുവരുന്ന യുവതലമുറയെ കായികരംഗത്തോട് ചേർത്തുനിർത്തി അതുവഴി കുടുംബബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിനെപ്പറ്റിയും ഈ കാലഘട്ടത്തിന്റെ വിനാശകരമായ പല വിപത്തുകളിൽ നിന്നും നമ്മുടെ വളർന്നു വരുന്ന തലമുറയെ നമ്മുടെ തനതായ കായിക മത്സരങ്ങളിലേക്ക് അടുപ്പിച്ച് അതുവഴി സാമൂഹ്യപ്രതിബദ്ധതയും കുടുംബബന്ധങ്ങൾക് മൂല്യവും കൊടുക്കത്തക്ക വിധത്തിൽ യുവതലമുറയെ വാർത്തെടുക്കാൻ കഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു.ക്ലബ് അംഗങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ ലോകത്തിന്റെ നെറുകയിൽ ഈ ക്ലബ്ബിനെ എത്തിക്കാൻ കഴിയും എന്നും അങ്ങനെ ഇത് മറ്റുള്ളവർക്കും പ്രചോദനമാകുകയുംഒപ്പം തന്നെ ഈ ക്ലബ് മാതൃകപരമായി മാറുകയും ചെയ്യുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
ഒക്ടോബർ 28ന് നയാഗ്രയിൽ നടക്കുന്ന പാന്തേഴ്സ് ഇന്റർനാഷണൽ ടൂർണമെന്റിന്റെ ആവശ്യകതയെ പറ്റിയും അമേരിക്കയുടെയും കാനഡയുടെയും തുല്യ പങ്കാളിത്ത തോടുകൂടി മുപ്പതോളം ടീമുകൾ പങ്കെടുക്കുന്ന ഈ ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റ് നയാഗ്രയിലെ എല്ലാ മലയാളികൾക്കും പ്രത്യേകിച്ച് ഈ ക്ലബ്ബിന്റെ എല്ലാ മെമ്പർമാർക്കും അഭിമാനവും ആവേശവും ആയിരിക്കുമെന്നും അതുവഴി എല്ലാവർക്കും ഒരുമിച്ചു കൂടാൻ ഉള്ള വേദിയായിരിക്കും എന്നും തന്റെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. വോളിബോൾ ടൂർണ്ണമെന്റ് നോടനുബന്ധിച്ച് നടത്തുന്ന ബാങ്ക്യുറ്റ് പാർട്ടിയിൽ നിരവധി സെലിബ്രിറ്റികൾ പങ്കെടുക്കുമെന്നും അങ്ങനെ ടൂർണമെന്റും അതോടനുബന്ധിച്ചുള്ള പാർട്ടിയും ചരിത്രസംഭവം ആവുമെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.
ഒന്റാറിയോയിലെ റിയൽ എസ്റ്റേറ്റ് ഏജന്റ് മാരിൽ പരിചയസമ്പന്നത കൊണ്ടും കഠിനാധ്വാനം കൊണ്ടും ഒന്നാമതായി മാറിക്കൊണ്ടിരിക്കുന്ന ബിനീഷ് തന്റെ ആശംസ പ്രസംഗത്തിൽ ക്ലബ്ബിന്റെ പ്രഥമ മെഗാ സ്പോൺസർ ആയതിൽ അഭിമാനിക്കുകയും തുടർന്നുള്ള ക്ലബ്ബിന്റെ എല്ലാ പ്രവർത്തനങ്ങളിൽ തന്റെ സഹായം ഉണ്ടാകും എന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.ഫ്ലാഗ് ഓൺ കർമ്മത്തിലൂടെ ഒക്ടോബർ 28 2023 നടക്കുന്ന നയാഗ്ര പാന്തേഴ്സ് ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റിന്റെ ഔദ്യോഗികപരമായി ഉദ്ഘാടന കർമ്മം ചെയ്തതായി പ്രഖ്യാപിക്കുകയും ചെയ്തു.
നയാഗ്ര മലയാളി അസോസിയേഷൻ പ്രസിഡന്റ് മനോജ് ഇടമന തന്റെ ആശംസ പ്രസംഗത്തിലൂടെ നയാഗ്രയിലെ എല്ലാ മലയാളികളും ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ പങ്കുചേരണമെന്നും തങ്ങളുടെ കുട്ടികളെ ക്ലബ്ബിന്റെ എല്ലാ പദ്ധതികളും സൗകര്യങ്ങളളും പ്രയോജനപ്പെടുത്തണമെന്നും അഭ്യർത്ഥിച്ചു. നയാഗ്ര പാന്തേഴ്സ് ഗ്രൂപ്പ് അംഗങ്ങളുടെ ശക്തമായ സംഘടന പാടവത്തെയും അർപ്പണ മനോഭാവത്തോടയുള്ള കൂട്ടായ കഠിനപ്രയത്നത്തെയും സത്യസന്ധതയോടും കൂടിയുള്ള പ്രവർത്തനത്തെ അഭിനന്ദിക്കുകയും മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങളും സത്യസന്ധതയോടും ഏകപക്ഷീയമാകാതെയും മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
കോർ ഗ്രൂപ്പ് അംഗവും എം സി ന്യൂസ് ഡയറക്ടർ ധനേഷ് ചിദംബര നാഥ് ഏറ്റവും കുറച്ച് സമയം കൊണ്ട് ഇത്രയും പേരുടെ പങ്കാളിത്തം കൊണ്ട് നയാഗ്ര പാന്തേഴ്സിനുള്ള വിശ്വാസം ആവേശകരമായി വർദ്ധിപ്പിച്ചു എന്നും വന്ന എല്ലാ വ്യക്തികൾക്കും സംഘടനകളുടെ നേതാക്കന്മാർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ക്ലബ്ബിന്റെ ഫാമിലി മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയും ഒൿടോബർ 28 2023 നയാഗ്രയിൽ നടക്കുന്ന നയാഗ്ര പന്തേർസ് ഇന്റർനാഷണൽ ഒളിബോൾ ടൂർണമെന്റിന്റെ മുന്നോടിയായി നടന്നകിക്കോ ഓഫ് പരിപാടിയും ഏറ്റവും വിജയത്തിലെത്തിച്ചത് കോർ ഗ്രൂപ്പ് അംഗങ്ങളായ ഷെജി ജോസഫ് ചക്കുങ്കൽ, ആഷ്‌ലി ജെ മാങ്ങഴ, തോമസ് ലുക്കോസ്(ലൈജു ), ധനേഷ് ചിദംബര നാഥ്, എബിൻ പേരാലിങ്കൽ , ലിജോ വാതപ്പള്ളിൽ ,ബിജു ജെയിംസ് കലവറ, അനീഷ് കുര്യൻ തേക്കുമല എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ ആയിരുന്നു