/sathyam/media/media_files/us5k4XuLiU5TupILVpPZ.jpg)
ജിദ്ദ: വ്യത്യസ്ത പരിശീലന പരിപാടികളും സംവാദങ്ങളുമായി സി ജി സി എൽ പി മീറ്റ് ആകർഷമാക്കി. "ഡിഫൻറ് യുവർസെൽഫ്" എന്ന തലക്കെട്ടിൽ നബീൽ ശിഹാബുദ്ദീൻ ആരോഗ്യ ബോധവൽകരണ ക്ലാസെടുത്തു. കായിക, ആയോധന കലയിലൂടെ ശാരീരികവും മാനസികമായ ആരോഗ്യവും ആത്മവിശ്വാസവും കൈവരിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.
"സയൻസ് ഓഫ് ലൈഫ് ഇവെന്റ്സ്" എന്ന വിഷയത്തിൽ ഡോ. അബ്ദുല്ല ക്ലസ്സെടുത്തു. പൊടുന്നനെ സംഭവിക്കുന്ന എന്ത് കാര്യങ്ങളിലും വ്യക്തമായ ഘടനയും ആസൂത്രണവും കാണാനാവുമെന്ന് ഉദാഹരണ സഹിതം അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രവാസം നാളെയെ മറന്ന് ഇന്ന് ജീവിക്കെണോ എന്ന തലക്കെട്ടിൽ നടന്ന സംവാദ പരിപാടിയിൽ ബഷീർ അമ്പലവൻ, അൻവർ വടക്കാങ്ങര, ശിഹാബ് കരുവാരക്കുണ്ട്, സൂരജ് എന്നിവർ പങ്കെടുത്തു. റഷീദ് അമീർ മോഡറേറ്ററായിരുന്നു.
സി ജി ചാപ്റ്റർ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി ഉൽഘാടനം ചെയ്തു. എം അഷ്‌റഫ് പരിപാടികൾ അവലോകനം ചെയ്തു. മുകേഷ് ഹനീഫ അവതാരകനായിരുന്നു. ഷുക്കൂർ ചേകനൂർ ഖുർആനിൽ നിന്ന് അവതരിപ്പിച്ചു. താഹിർ ജാവേദ് സ്വാഗതവും ഇർഷാദ് എം എം നന്ദിയും പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us