സി.എച്ച് സ്മാരക വിഷനറി ലീഡര്‍ഷിപ്പ് അവാര്‍ഡ് പി.കെ നവാസിന് സമ്മാനിച്ചു

സി.എച്ച് മുഹമ്മദ് കോയ സാഹിബ് കേരളത്തിലെ ന്യൂനപക്ഷ സമൂഹത്തെ വിദ്യാഭ്യാസപരമായും സാമൂഹികപരമായും മുന്നോട്ട് നയിച്ച നേതാവാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്

New Update
a

മനാമ: സി.എച്ച് മുഹമ്മദ് കോയ സാഹിബ് കേരളത്തിലെ ന്യൂനപക്ഷ സമൂഹത്തെ വിദ്യാഭ്യാസപരമായും സാമൂഹികപരമായും മുന്നോട്ട് നയിച്ച നേതാവാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്. 

Advertisment

കെഎംസിസി ബഹ്‌റൈന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് മുഹമ്മദ് കോയ അനുസ്മരണ സമ്മേളനത്തില്‍ മൂന്നാമത് സി.എച്ച് സ്മാരക വിഷനറി ലീഡര്‍ഷിപ്പ് അവാര്‍ഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മനാമ ഹൈദരലി ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന അനുസ്മരണ സമ്മേളനം ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗം ഹസന്‍ ഈദ് ബുഖാമസ് ഉദ്ഘാടനം ചെയ്തു..

കെഎംസിസി ബഹ്‌റൈന്‍ ജില്ലാ പ്രസിഡന്റ് ഷാജഹാന്‍ പരപ്പന്‍പൊയില്‍ അദ്ധ്യക്ഷത വഹിച്ചു. 

സി.എച്ച് മുഹമ്മദ് കോയ അനുസ്മരണ സമ്മേളന പ്രചരണാര്‍ത്ഥം വിവിധ രൂപത്തിലുള്ള കലാമത്സരങ്ങളാണ് 'എന്റെ സി.എച്ച്' എന്ന പ്രമേയത്തില്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ചത്.

ക്വിസ് മത്സരം, പ്രബന്ധ രചന,പത്ര റിപ്പോര്‍ട്ടിംങ്, പദസമ്പത്ത്, പ്രസംഗ മത്സരം, രാഷ്ട്രീയ ഗാന ആലാപന മത്സരം, സംഘഗാനം തുടങ്ങിയ കലാമത്സരങ്ങളിലാണ്  ജില്ലയില്‍ നിന്നുള്ള ഒന്‍പതോളം ടീമുകള്‍ മത്സരിച്ചത്. 

മത്സരത്തിലെ ഓവറോള്‍ ചാമ്പ്യന്‍മാരായ കുറ്റിയാടി മണ്ഡലം കമ്മിറ്റിയെയും റണ്ണറപ്പായ വടകര മണ്ഡലം കമ്മിറ്റിയെയും അനുസ്മരണ സമ്മേളനത്തില്‍ ഉപഹാരം നല്‍കി ആദരിച്ചു. 

എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ നജാഫ് മുഖ്യപ്രഭാഷണം നടത്തി. കെഎംസിസി ബഹ്‌റൈന്‍ ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളിക്കുളങ്ങര, വേള്‍ഡ് കെഎംസിസി സെക്രട്ടറി  അസൈനാര്‍ കളത്തിങ്കല്‍ എം.എസ്.എഫ് സംസ്ഥാന ട്രഷറര്‍ അസ്ഹര്‍ പെരുമുക്ക്, ബഹ്‌റൈന്‍ കെഎംസിസി പ്രസിഡന്റ് ഇന്‍ ചാര്‍ജ് റഫീഖ് തോട്ടക്കര, സുപ്രഭാതം പത്രാധിപര്‍ ടി.പി ചെറൂപ്പ, ഒഐസിസി ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീജിത്ത് സംസാരിച്ചു. 

കോഴിക്കോട് ജില്ലാ കെഎംസിസി ട്രഷറര്‍ സുബൈര്‍ പുളിയാവ് ഓര്‍ഗനൈസിംങ് സെക്രട്ടറി നസീം പേരാമ്പ്ര  ഭാരവാഹികളായ റസാഖ് ആയഞ്ചേരി അശ്‌റഫ് തോടന്നൂര്‍ മുഹമ്മദ് ഷാഫി വേളം ഹമീദ് അയനിക്കാട് മുഹമ്മദ് സിനാന്‍ റഷീദ് വാല്യക്കോട് കുഞ്ഞബ്ദുള്ള മാസ്റ്റര്‍ നേതൃത്വം നല്‍കി. കെഎംസിസി ബഹ്‌റൈന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ ഇസ്ഹാഖ് സ്വാഗതവും സെക്രട്ടറി മുനീര്‍ ഒഞ്ചിയം നന്ദിയും പറഞ്ഞു.

Advertisment