ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമം ശിശുദിനാഘോഷം മനം കവർന്നു

New Update
dd04093a-c9f2-420f-9c2b-8952b953b9d8

ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ കുട്ടികളുടെ വിഭാഗമായ പത്തനംതിട്ട ജില്ലാ ബാലജന സംഗമം (പി ജെ എസ്) ശിശുദിനാഘോഷം ലക്കി ദർബാർ ഹോട്ടലിൽ വെച്ച് വിപുലമായ പരിപാടികളോടുകൂടി സംഘടിപ്പിച്ചു.   ബാലജന സംഗമം പ്രസിഡന്റ് സെറ വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പിജെസ് പ്രസിഡന്റ് അയൂബ് ഖാൻ പന്തളം ഉൽഘാടനം നിർവഹിച്ചു. 

Advertisment

ആഹദാബ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പലും,മെന്റർ ക്രൂ ട്രൈനിംഗ് അക്കാദമിയുടെ ഡയറക്റ്ററുമായ അൻവർ ഷാജ വേങ്ങശ്ശേരി മുഖ്യ അതിഥി ആയിരുന്നു.    പി ജെ എസ്   രക്ഷാധികാരി സന്തോഷ് നായർ, വൈസ് പ്രസിഡന്റ്  അഡ്മിൻ മാത്യു തോമസ്, വൈസ് പ്രസിഡന്റ് അക്റ്റിവിറ്റി അനിൽ കുമാർ, വൈഷ്ണവി വിനോദ് എന്നിവർ ആശംസകൾ പറഞ്ഞു.

ഡ്രോയിങ്ങ്, കളറിംഗ് മത്സരങ്ങളും, സംഘ ഗാനം, ദേശഭക്തി ഗാനം, ടാബ്ലോ തുടങ്ങി കുട്ടികളുടെ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു.  

ജോവന്ന ജോൺ, ആബേൽ ബൈജു, ശിവാനി വിനോദ്, ഓസ്റ്റിൻ എബി, ഏദൻ മനോജ്, ഇവാനിയ ജോർജ്, നിവേദ് അനിൽ കുമാർ, അമേലിയ ജോർജ്, നിവേദ്യാ അനിൽ കുമാർ, ജൊവാൻ  ജെനി, ശ്രെയ ജോസഫ്, ഹന്ന ഷിജോയ്, നുഹയാ നജീബ്, ഇവാന ആൻ ജോസഫ്, ജോവാന സതീഷ്, ജറോം,വിനായക്, അനിഷ്ക ഷാലു, ഗ്ലാഡിസ് എബി എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിക്കുകയും, പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു.  

d4b225c1-13ac-45ec-b061-c2a355368ffb

ചിൽഡ്രൻസ് വിംഗ് കൺവീനർ ജോസഫ് വർഗീസ് പരിപാടിയുടെ കോർഡിനേറ്റർ ആയിരുന്നു. ബാലജന സംഗമം ജനറൽ സെക്രട്ടറി ബെനീറ്റ ആൻ ജോസഫ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ആരോൺ എബി സ്വാഗതവും, അക്ഷൽ ഷാലു നന്ദിയും പറഞ്ഞു.  മൗറീൻ അബീഷ് അവതാരികയായിരുന്നു. എൻ ഐ ജോസഫ്, ജയൻ നായർ എന്നിവർ സമ്മാനവിതരണത്തിനു നേതൃത്വം നൽകി. 

വർഗീസ് ഡാനിയൽ, ഷറഫ് പത്തനംതിട്ട, ജിയ അബീഷ്, ജോർജ് ഓമല്ലൂർ എന്നിവർ വിവിധ കലാപരിപാടികൾ ചിട്ടപ്പെടുത്തി. അധ്യാപികമാരായ യമുന വേണു, ലിയ ജനി, കൂടാതെ വിലാസ് കുറുപ്പ്, മനോജ്‌ മാത്യു, ദിലീപ് ഇസ്മായിൽ, രഞ്ജിത് മോഹൻ, സുശീല ജോസഫ്, ദീപിക സന്തോഷ്‌, എന്നിവർ വിവിധ മത്സരങ്ങൾക്ക് വിധി കർത്താക്കൾ ആയിരുന്നു.

പി ജെ എസ്   ശിശുദിനാഘോഷത്തിന്റെ മുഖ്യതിഥി അൻവർ ഷാ വേങ്ങശ്ശേരിക്ക് പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ ഉപഹാരം പ്രസിഡന്റ് അയൂബ് ഖാൻ കൈമാറി, പിജെസ് ഭാരവാഹികളും, വനിതാ വിഭാഗം ഭാരവാഹികളും പിജെബിസ് ഭാരവാഹികളും പങ്കെടുത്തു

Advertisment