/sathyam/media/media_files/2025/12/24/d89f76aa-fe20-45bc-a6aa-49d719d5733f-2025-12-24-21-56-44.jpg)
ജിദ്ദ: തീർത്ഥാടനവും ഇന്ധനവും മാത്രം വിലാസമായിരുന്ന സൗദി അറേബ്യ ഇപ്പോൾ വിനോദ മണ്ഡലത്തിലും തിളങ്ങുകയാണ്, പ്രത്യേകിച്ചും സിനിമാ രംഗത്ത്. ഡിസംബർ മൂന്നാം വാരത്തിൽ സൗദി അറേബ്യൻ സിനിമാ ബോക്സ് ഓഫീസിൽ ചിലവായ ടിക്കറ്റുകളുടെ എണ്ണം 196,500, അഥവാ 10.5 ദശലക്ഷം റിയാലിന്റെ വരുമാനം.
പത്തിലധികം രാജ്യങ്ങളിൽ നിന്നുള്ള 34 സിനിമകൾ പ്രദർശിപ്പിച്ചതിലൂടെയാണ് ഈ കണക്ക് കൈവരിക്കാനായത്. സൗദി സിനിമാശാലകളിൽ പ്രദർശിപ്പിക്കുന്ന സിനിമാ ഉള്ളടക്കങ്ങളിലെ ആകർഷകമായ വൈവിധ്യങ്ങൾ സിനിമയെ സമൂഹത്തിന് ആകര്ഷകമാക്കുന്നതിൽ പ്രധാന ഘടകമാണ്. അതുപോലെ നാനാതരം സൃഷ്ടികളുടെ ലഭ്യതയും ജനസ്വീകാര്യതയെ അടയാളപ്പെടുത്തുന്നു.
വൈവിധ്യമാർന്ന സിനിമകളുടെയും സിനിമാറ്റിക് സൃഷ്ടികളുടെയും തുടർച്ചയായ റിലീസിംഗ് തിയറ്ററുകളോടുള്ള പ്രേക്ഷക ആഭിമുഖ്യം വലിയ തോതിൽ പിടിച്ചെടുത്തിട്ടുണ്ട്. ഇത് ഈ രംഗത്ത് വളർന്നുവരുന്ന സിനിമാറ്റിക് പ്രസ്ഥാനത്തെയും രാജ്യത്തെ സിനിമാറ്റിക് അനുഭവവുമായുള്ള ഇടപെടലിന്റെ വർദ്ധിച്ചുവരുന്ന നിലവാരത്തെയും പ്രതിഫലിപ്പിക്കുന്നു.
സിനിമാ വ്യവസായത്തിൽ ശ്രദ്ധേയമായ കുതിച്ചുചാട്ടം കൈവരിച്ചു കൊണ്ടിരിക്കുകയാണ് സൗദി അറേബ്യ. ഗവർമെന്റ് തലത്തിലുള്ള അളവറ്റ പിന്തുണയോടെയാണ് ഇത്. സാമ്പത്തിക രംഗം വൈവിധ്യവത്കരിക്കുക, തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുക, സാംസ്കാരികവും കലാപരവുമായ ഉത്തേജനം സമൂഹത്തിൽ സാധിപ്പിക്കുക എന്ന ലക്ഷ്യങ്ങളോടെ വിഷൻ 2030 അനുശാസിക്കുന്നത് കൂടിയാണ് സിനിമാ വ്യവസായത്തിന്റെ പരിപോഷണം.
സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള സൗദി ഫിലിം കമ്മീഷൻ രാജ്യത്തെ സിനിമാ വ്യവസായത്തിന്റെ വളർച്ചയുടെ ചുമതല നിർവഹിക്കുന്നു. അതോടൊപ്പം, ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി സിനിമ ഉൾപ്പെടെ മുഴുവൻ വിനോദ മേഖലയുടെയും മേൽനോട്ടവും വഹിക്കുന്നു,
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us