/sathyam/media/media_files/2025/01/22/Hf4oisvTCDKmvOrmmN3j.jpeg)
അബുദാബി : മടവൂര്‍ സി എം വലിയുള്ളാഹി ( ഖ: സി ) മഹാനവര്‍കളുടെ മുപ്പത്തിയഞ്ചാമത് ആണ്ടു നേര്‍ച്ചായോടനുബന്ധിച്ച് നടക്കുന്ന സി എം ഉറൂസ് മുബാറക് 25 ന്റെ പോസ്റ്റര്‍ പ്രകാശനം കോഴിക്കോട് ജില്ലാ എസ് വൈ എസ് പ്രസിഡന്റ് ജലീല്‍ സഖാഫി കടലുണ്ടി, സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങള്‍ കൊയിലാണ്ടി, ഹംസ അഹ്‌സനി വയനാട്, ഇഖ്ബാല്‍ മുസ്ലിയാര്‍ മടവൂര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
മടവൂര്‍ സി എം സെന്റര്‍ അബുദാബി കമ്മറ്റിയുടെയും ഐ സി എഫ് അബുദാബി സെന്‍ട്രല്‍ കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഏപ്രില്‍ 5 ശനിയാഴ്ച്ച അബുദാബി അല്‍ ഫലാഹ് സ്ട്രീറ്റിലുള്ള ഐ ഐ സി സി ഓഡിറ്റോറിയത്തില്‍ വ്യത്യസ്ത പരിപാടികളോടെ വിപുലമായി നടത്തും.
ഖത്മുല്‍ ഖുര്‍ആന്‍ സി എം മൗലിദ് പാരായണം അനുസ്മരണ പ്രഭാഷണം, അന്നദാനം തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. സി എം സെന്റര്‍ ജനറല്‍ സിക്രട്ടറിയും മുസ്ലീം ജമാഅത്ത് കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ ടി കെ അബ്ദുറഹ്‌മാന്‍ ബാഖവി മുഖ്യാതിഥിയായി പങ്കെടുക്കും.
പണ്ഡിതര്‍, സയ്യിദര്‍, സാദാത്തുക്കള്‍, സി എം വലിയുള്ളഹിയുടെ മുഹിബ്ബിങ്ങല്‍, ഐ സി എഫ്, ആര്‍ എസ് സി, കെ സി എഫ് നേതാക്കളുള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും.
ചടങ്ങില്‍ പി വി അബൂബക്കര്‍ മുസ്ലിയാര്‍, ഹമീദ് പരപ്പ, അബ്ദുന്നാസര്‍ മാസ്റ്റര്‍ സംബന്ധിച്ചു. നാസര്‍ മാസ്റ്റര്‍ ബസ്താനാ ബാദ് സ്വാഗതവും സുബൈര്‍ ചെലവൂര്‍ നന്ദിയും പറഞ്ഞു.