/sathyam/media/media_files/2025/12/21/3da79719-fcca-417a-96a3-591652187160-2025-12-21-19-14-13.jpg)
ജിസാന്‍ (സൗദി അറേബ്യ): ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്രവാസി ഘടകമായ കെ എം സി സി ദക്ഷിണ സൗദിയിലെ ജിസാൻ നഗരത്തിൽ സംഘടിപ്പിച്ച "അഹ്ലന്‍ ജിസാന്‍ -2025" പ്രദേശത്തെ പ്രവാസി സമൂഹത്തിന് അവിസ്മരണീയമായ അനുഭവം സമ്മാനിച്ച്. വിവിധ ഇനം മത്സരങ്ങൾ, കലാപരിപാടികൾ, സംഗീത നിശ, അത്താഴ വിരുന്ന് എന്നിവ മെഗാ ഇവന്റിനെ പ്രവാസികൾ ആഘോഷമാക്കി മാറ്റി.
ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി ഉദ്ഘാനം നിർവഹിച്ച അഹ്ലന്‍ ജിസാന്‍ -2025ൽ ആയിരങ്ങളാണ് സംബന്ധിച്ചത്. ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ വിദ്യഭ്യാസ സാമൂഹിക സാംസ്‌കാരിക രംഗത്തെ ഉന്നമനത്തിന് ഇന്ത്യന്‍ കോണ്‍ സുലേറ്റിന്റെ എല്ലാ വിധ പിന്തുണയും കോൺസൽ ജനറൽ വാഗ്ദാനം ചെയ്തു.
അഹ്ലന്‍ ജിസാന്‍ മെഗാ ഇവന്റിന്റെ ഭാഗമായി കെ എം സി സി ജിസാന്‍ വെല്‍ഫയര്‍ വിങ്ങിന്റെ ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ് ജിസാന്‍ കെ എം സി സി പ്രസിഡന്റ് ഷംസു പൂക്കോട്ടൂറിന് കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി സമർപ്പിച്ചു. ജിസാനിലെ വ്യവസായ പ്രമുഖരെയും, ആരോഗ്യ രോഗത്ത് സ്തുത്യര്‍ഹമായ സേവനം ചെയ്ത ആരോഗ്യ പ്രവര്‍ത്തകരെയും ആദരിച്ചു.
/filters:format(webp)/sathyam/media/media_files/2025/12/21/dea74d86-5185-4f2f-99a3-6171edfcd26a-2025-12-21-19-26-37.jpg)
ഹത്തീന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് വൈസ് ചെയര്‍മാന്‍ അഹ്‌മദ് ബിന്‍ ഹസ്സന്‍ അസ്സഹലി മുഖ്യാതിഥിയായിരുന്നു. ജിസാന്‍ ഫുഖ മെറിന ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ മഹാ സംഗമത്തില്‍ ഷംസു പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ഡോ മന്‍സൂര്‍ നാലകത്ത് മെഗാ ഇവന്റിനെ പരിചയപ്പെടുത്തി. സൗദി കെഎംസിസി നാഷണല്‍ കമ്മറ്റി സെക്രട്ടറി ഹാരിസ് കല്ലായി ആശംസയര്‍പ്പിച്ചു.
പരിപാടിയുടെ ഭാഗമായി കുടുംബിനികള്‍ക്ക് വേണ്ടി പാചക മത്സരം, മെഹന്തി മത്സരം എന്നിവയും കുട്ടികളുടെ വിവിധ മല്‍സരങ്ങളും, ഒപ്പന കോല്‍ക്കളി, നൃത്തം, മാപ്പിളപ്പാട്ട് തുടങ്ങിയവയും സംഘടിപ്പിച്ചു. സൗദി ട്രഡീഷണല്‍ ഡാന്‍സ് പരിപാടിയുടെ മാറ്റുകൂട്ടി.
തുടര്‍ന്ന് സലിം കോടത്തൂരും സംഘവും ഒരുക്കിയ സംഗീത വിരുന്ന് മെഗാ ഇവന്റിനെ ആഘോഷരാവാക്കി മാറ്റി.
ജിസാനിലെ വിവിധ സംഘടനകളായ ജല, ഒഐസിസി, തനിമ, ഐസിഫ്, ഇസ്ലാമിക് സെന്റര്‍, തമിഴ് ഘടകം, എന്നിവയുടെ പ്രതിനിധികള്‍ സംസ്‌കാരിക സമ്മേളനത്തില്‍ സംബന്ധിച്ചു.
സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികള്‍, വിവിധ സബ് കമ്മറ്റികള്‍, ഏരിയ കമ്മറ്റി ഭാരവാഹികള്‍, വളണ്ടിയര്‍മാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. നേരത്തേ ജനറല്‍ സെക്രട്ടറി ഖാലിദ് പട്‌ള സ്വാഗതവും, സിറാജ് പുല്ലൂരാംപാറ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us