/sathyam/media/media_files/2025/12/15/e8a825b7-6a1b-4c04-9299-6ca1644d26ec-2025-12-15-15-03-19.jpg)
ജിദ്ദ: ഉഭയകക്ഷി ബന്ധങ്ങളിൽ കൂടുതൽ ഊഷ്മളത പകർന്ന് കൊണ്ട് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ചയും ചർച്ചയും നടത്തി. റിയാദിലെ കിരീടാവകാശിയുടെ ആസ്ഥാനത്ത് വെച്ചായിരുന്നു സംഭാഷണം. ഉഭയകക്ഷി ബന്ധങ്ങൾ, ഇരു രാജ്യങ്ങളുടെയും പൊതു താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനും അവ വികസിപ്പിക്കുന്നതിനുള്ള വഴികൾ, പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, രാജ്യാന്തര സംഭവ വികാസങ്ങൾ എന്നിവ ഇരുവരും ചർച്ച ചെയ്തു.
അതോടൊപ്പം, ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങിൽ നിന്ന് കൈപ്പടയിൽ എഴുതിയ കത്ത് വിദേശകാര്യ മന്ത്രി സൗദി കിരീടാവകാശിക്ക് കൈമാറി. റിയാദിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ കിരീടാവകാശിക്കുള്ള ചൈനീസ് പ്രസിഡന്റിന്റെ കത്ത് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഏറ്റുവാങ്ങി.
സൗദി തലസ്ഥാനത്ത് നടന്ന സൗദി - ചൈനീസ് ഉന്നതതല സംയുക്ത സമിതിയുടെ അഞ്ചാമത് രാഷ്ട്രീയ സമിതി യോഗം എല്ലാ മേഖലകളിലും ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്തു. സാമ്പത്തികം, വ്യാപാരം, നിക്ഷേപം, ഊർജ്ജം എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലെയും ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന ശക്തമായ ബന്ധങ്ങളിൽ ഇരു കൂട്ടരും സംതൃപ്തി രേഖപ്പെടുത്തി. "നയതന്ത്ര, പ്രത്യേക, സേവന പാസ്‌പോർട്ടുകൾ കൈവശമുള്ളവർക്ക് പരസ്പര വിസ ഇളവ്" സംബന്ധിച്ച കരാറിൽ ഇരു രാജ്യങ്ങളും ഒപ്പിടുകയും ചെയ്തു.
/filters:format(webp)/sathyam/media/media_files/2025/12/15/c2e6601d-baef-471d-99e1-9f998c962144-2025-12-15-15-04-04.jpg)
സൗദി - ഇറാനിയൻ ബന്ധം വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ബീജിംഗ് പിന്തുണ പ്രകടിപ്പിക്കുകയും ഇക്കാര്യത്തിൽ സൗദിയുടെ നേതൃപരമായ പങ്കിനെയും പ്രാദേശിക - രാജ്യാന്തര സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെയും ചൈന അഭിനന്ദിക്കുകയും ചെയ്തു.
തായ്‌വാൻ പ്രശ്നത്തിൽ ചൈനയുടെ അവിഭാജ്യ ഘടകമാണ് തായ്‌വാൻ പ്രദേശമെന്ന് സൗദി പിന്തുണച്ചു, 2026 ൽ ചൈനയുടെ രണ്ടാം ചൈന - അറബ് ഉച്ചകോടിക്കും രണ്ടാം ഗൾഫ് - ചൈന ഉച്ചകോടിക്കും സൗദി പിന്തുണ അറിയിച്ചു. റിയാദിൽ നടക്കാനിരിക്കുന്ന എക്സ്പോ 2030 ൽ ചൈന പങ്കെടുക്കുമെന്നും സ്ഥിരീകരിച്ചു.
പലസ്തീൻ പ്രശ്നത്തിന് സമഗ്രവും നീതിയുക്തവുമായ പരിഹാരം കണ്ടെത്തുന്നതിനായി 1967 ലെ അതിർത്തികളോടെയും കിഴക്കൻ ജറുസലേം തലസ്ഥാനമായും ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ചൈന പിന്തുണ പ്രഖ്യാപിച്ചു.
സൗദി അറേബ്യ നമ്മുടെ തങ്ങളുടെ ഏറ്റവും വലിയ സാമ്പത്തിക പങ്കാളിയാണ് സൗദി അറേബ്യയെന്ന് റിയാദിലെ ചൈനീസ് അംബാസഡർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us