ദമ്മാം: ഐ സി എഫ് ദമ്മാം റീജിയൻ വിദ്യാർത്ഥികൾക്കായ് സമ്മറൈസ് ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ പഠന പഠനേതര മികവും ഊർജ്ജസ്വലതയും വർധിപ്പിക്കുന്നതിനായി ഐ സി എഫ് ഇന്റർനാഷണൽ തലത്തിൽ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
മോട്ടിവേഷൻ ക്ലാസുകൾ, മത്സരങ്ങൾ, വ്യായാമങ്ങൾ, ആസ്വാദനം എന്നിവ ക്യാമ്പിൻ്റെ ഭാഗമായി അരങ്ങേറി.
ലോക പരിസ്ഥിതി ദിനത്തിൽ നടത്തിയ പോസ്റ്റർ മത്സര വിജയികളെയും സ്റ്റുഡന്റസ് കൗൺസിലിനെയും ക്യാമ്പിൽ പ്രഖ്യാപിച്ചു.
/sathyam/media/post_attachments/693463a4-dff.jpg)
അൽ ഹിദായ ഓഡിറ്റോറിയത്തിൽ സഈദ് മുസ്‌ലിയാർ ഉദ്‌ഘാടനം നിർവഹിച്ചു. ഐസിഎഫ് റീജിയൻ പ്രസിഡണ്ട് എം.കെ അഹ്മദ് നിസാമി, ജനറൽ സെക്രട്ടറി അബ്ബാസ് തെന്നല, സൈനുദ്ദീൻ അഹ്‌സനി തലക്കടത്തൂർ, അബ്ദുൽ റഹ്മാൻ അഹ്‌സനി കിഴിശ്ശേരി, ശംസുദ്ദീൻ സഅദി, സലിം സഅദി താഴേക്കോട്, അബ്ദുൽ മജീദ് ചങ്ങനാശ്ശേരി, ഹർഷദ് എടയന്നൂർ, നേത്രത്വം നൽകി.