ലണ്ടൻ: കലാഭവൻ ലണ്ടൻ ഏപ്രിൽ 12 ന് ലണ്ടനിൽ സംഘടിപ്പിക്കുന്ന ഡാൻസ് ഫെസ്റ്റിവെല്ലിനോട് അനുബന്ധിച്ച് ഓൺലൈനായി ഡാൻസ് റീൽ മത്സരവും സംഘടിപ്പിക്കുന്നു.
ഏപ്രിൽ 12 ന് ലണ്ടനിൽ നടക്കുന്ന സിനിമാറ്റിക് ഡാൻസ് മത്സരങ്ങൾ ഗ്രൂപ്പ് വിഭാഗത്തിൽ മാത്രമേയുള്ളു. എന്നാൽ സോളോ / ഡ്യുയോ / ഗ്രൂപ്പ് വിഭാഗങ്ങളിൽ മത്‌സരത്തിന് ധാരാളം ആളുകൾ താല്പര്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ആ വിഭാഗത്തിൽ ഓൺലൈനായി റീൽ മത്സരങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചത്.
ഡാൻസ് റീൽ സോളോ / ഡ്യുയോ / ഗ്രൂപ്പ് തലങ്ങളിൽ കിഡ്‌സ് / ജൂനിയർ / സീനിയർ / സൂപ്പർ സീനിയർ വിഭാഗങ്ങളിൽ മത്സരങ്ങൾ ഉണ്ടായിരിക്കും. ഒരു മിനിറ്റ് ആയിരിക്കും റീലിൻ്റെ ദൈർഘ്യം.
ഡാൻസ് ഫെസ്റ്റിവെല്ലിനോട് അനുബന്ധിച്ച് സിനിമാറ്റിക് ഡാൻസ് വർക്‌ഷോപ്പും സംഘപ്പിക്കുന്നുണ്ട്.ഏപ്രിൽ 12 ന് നടക്കുന്ന ഗ്രൂപ്പ് തല മത്സര വിജയികൾക്ക് ലണ്ടനിൽ വെച്ച് നടക്കുന്ന കുഞ്ചാക്കോ ബോബൻ മെഗാ ഷോ "നിറം 2025" പെർഫോം ചെയ്യാനുള്ള അവസരവും ലഭിക്കും.
ലണ്ടനിൽ ഹോൺ ചർച്ചിലുള്ള കാമ്പ്യൻ അക്കാഡമി ഹാളിലാണ് ഡാൻസ് ഫെസ്‌റ്റിവൽ അരങ്ങേറുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക.
കലാഭവൻ ലണ്ടൻ
ഫോൺ : 07841613973
ഇമെയിൽ : kalabhavanlondon@gmail.com