ഇസ്രായേൽ ആക്രമണം; ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലായം

നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്‌.

New Update
photos(252)

ദോഹ:ചൊവ്വാഴ്ച ഉച്ചയ്ക്ക് ദോഹയുടെ വിവിധ ഭാഗങ്ങളിൽ കേട്ട സ്ഫോടനങ്ങൾ ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ ഫലമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

Advertisment

ഖത്തർ തലസ്ഥാനത്തെ ഹമാസ് രാഷ്ട്രീയ വിഭാഗം അംഗങ്ങൾ താമസിക്കുന്ന കെട്ടിടങ്ങളാണ് ആക്രമണത്തിൽ ലക്ഷ്യമിട്ടതെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി..


പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ആക്രമണത്തിൽ ആഭ്യന്തര സുരക്ഷാ സേനയിലെ (Lekhwiya) വാറന്റ് കോർപ്പറൽ ബദർ സാദ് മുഹമ്മദ് അൽ-ഹുമൈദി അൽ-ദോസരി വീരമൃത്യു വരിച്ചു. 


ഡ്യൂട്ടിക്കിടെയാണ് അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെട്ടത്. നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും മന്ത്രാലയം അറിയിച്ചു.

സംഭവസ്ഥലത്ത് സ്ഫോടക വസ്തു യൂണിറ്റ്, സുരക്ഷാ സേന എന്നിവയുടെ നേതൃത്വത്തിൽ പരിശോധനയും സുരക്ഷാക്രമീകരണങ്ങളും തുടരുകയാണ്. 


സാഹചര്യം നിയന്ത്രണവിധേയമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


 കൂടാതെ, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

എല്ലാവരും വിവരങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം ശേഖരിക്കണമെന്നും കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

Advertisment