/sathyam/media/media_files/2025/06/23/images483-2025-06-23-23-14-58.jpg)
ദോഹ: ഖത്തറിലെ വ്യോമതാവളം ലക്ഷ്യം വച്ച് വ്യാപക മിസൈൽ ആക്രമണം. അമേരിക്കയുടെ ഖത്തർ എയർബേസ് ലക്ഷ്യം വച്ചാണ് ആക്രമണം നടക്കുന്നത്.
മിസൈൽ ആക്രമണം ഖത്തർ പ്രതിരേധിക്കുന്നതായാണ് റിപ്പോർട്ട്. മൂന്ന് മിസൈലുകൾ ഉദൈദ് വ്യോമ താവളത്തിൽ പതിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്തു.
ജനവാസ മേഖലയിൽ മിസൈൽ പതിച്ചതായി ഇതുവരെ വിവരങ്ങളൊന്നുമില്ല.
ഖത്തർ സമയം തിങ്കളാഴ്ച രാത്രി 7.30(ഇന്ത്യൻ സമയം ഏകദേശം10.05) ഓടെ ബാലിസ്റ്റിക് മിസൈലുകൾ ധാരാളമായി വർഷിക്കാൻ തുടങ്ങിയത്.
ഖത്തറിന്‍റെ തെക്ക്പടിഞ്ഞാറൻ മേഖലയിലെ മരുഭൂമിയിലാണ് അൽ ഉദൈദ് അമേരിക്കൻ വ്യോമതാവളം പ്രവർത്തിക്കുന്നത്.
തലസ്ഥാനമായ ദോഹയിലും അൽ വക്റ, ഐൻ ഖാലിദ്, ഇൻഡസ്ട്രിയൽ ഏരിയ ഉൾപ്പെടെ ജനവാസ മേഖല മിസൈൽ ആക്രമണത്തിന്റെ ശബ്ദം കേൾക്കുന്നുണ്ട്.
ഖത്തർ വ്യോമ പരിധി അടച്ചതായി വാർത്തകൾ വന്നതിനു പിന്നാലെയാണ് മിസൈൽ ആക്രമണം ആരംഭിച്ചത്. മിസൈൽവേധ സംവിധാനങ്ങൾ ഉപയോഗിച്ച് ആക്രമണത്തെ ശക്തമായി ചെറുക്കുന്നുണ്ട്.
NOW: 🚨 Doha, Qatar. pic.twitter.com/HB6e0yQ4T3
— Iran Military ( Commentary) (@IranMilitary_ir) June 23, 2025
ക്രിസ്ത്യൻ ദേവാലയങ്ങളിൽ പ്രാർത്ഥനകൾക്കായി നിരവധി പേർ പങ്കെടുക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
ആക്രണത്തിന്റെ പശ്ചാതലത്തിൽ പ്രർത്ഥനകൾ അവസാനിപ്പിച്ച് വിശ്വാസികൾ സുരക്ഷിത സ്ഥാനത്തേക്ക് മാറിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഞങ്ങളുടെ പ്രതിനിധി കുടുംബ സമേതം കുറുബാനയ്ക്കായി ദേവാലയത്തിലേക്ക് യാത്രചെയ്യുമ്പോളാണ് ആക്രണം നടന്നത്. ഇവർ യാത്ര അവസാനിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറിയിട്ടുണ്ട്.