ദോഹ: ഖത്തറിൽ വേനൽ ചൂട് ശക്തമമായതിനു പിന്നാലെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുറംതൊഴിലുകളിൽ ഏർപ്പെടുന്നവർക്കുള്ള ഉച്ച വിശ്രമ നിയമം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. എല്ലാ വർഷങ്ങളിലും വേനൽക്കാലത്ത് തൊഴിൽ മന്ത്രാലയം ഈ നിയമം നടപ്പാക്കാറുണ്ട്.
ഖത്തറിൽ വേനൽ കനക്കുന്നു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുറംതൊഴിലുകളിൽ ഏർപ്പെടുന്നവർക്കുള്ള ഉച്ച വിശ്രമ നിയമം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ. മോട്ടോർ ബൈക്ക് ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങൾക്കും നിയമം ബാധകം
മോട്ടോർ ബൈക്ക് ഉപയോഗിച്ചുള്ള ഡെലിവറി സേവനങ്ങൾക്കും ഇതോടൊപ്പം വിലക്കുണ്ട്.
തൊഴിലാളികളുടെ സുരക്ഷയും മാനുഷിക പരിഗണനയും കണക്കിലെടുത്താണ് നിയമംമൂലംതന്നെ മന്ത്രാലയം ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്.