New Update
/sathyam/media/media_files/thLSfFA6vcAIvIKQKhFA.jpg)
ദോഹ: ഈദുൽ ഫിത്ർ പ്രമാണിച്ച് ഖത്തറിൽ സർക്കാർ മേഖലയിൽ ഏപ്രിൽ 7ന് അവധി തുടങ്ങും. ഇത്തവണ വാരാന്ത്യ അവധി ഉൾപ്പെടെ 11 ദിവസം അവധി ലഭിക്കും. സർക്കാർ ഓഫിസുകൾ, മന്ത്രാലയങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾഎന്നിവ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
Advertisment
അമീരി ദിവാൻ ആണ് ഏപ്രിൽ 7 മുതൽ 15 വരെ അവധി പ്രഖ്യാപിച്ചത്. അവധിക്ക് ശേഷം 16 മുതൽ പ്രവർത്തനം പുനരാരംഭിക്കും.
അതേ സമയം സ്വകാര്യ മേഖലക്ക് സാധാരണ 3 ദിവസം ആണ് ഈദ് അവധി ലഭിക്കാറുള്ളത്. തൊഴിൽ മന്ത്രാലയം ആണ് അവധി പ്രഖ്യാപിക്കുക.
രാജ്യത്തെ ബാങ്കുകൾ, പണവിനിമയ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്കുള്ള അവധി ഖത്തർ സെൻട്രൽ ബാങ്ക് പ്രഖ്യാപിക്കും.