കാൽ ലക്ഷം പിറവിയുടെ നിർവൃതിയിൽ മലയാളി ഗ്രൂപ്പിലെ ഡോ.ഹസ്സൻ ഗസ്സാവി ഹോസ്പിറ്റൽ

New Update
2500 mracle.jpg

ജിദ്ദ:  മലയാളികളുടെ നേതൃത്വത്തിലുള്ള  അബീർ മെഡിക്കൽ ഗ്രൂപിൻറെ കീഴിൽ ജിദ്ദയിൽ പ്രവർത്തിക്കുന്ന ഡോ. ഹസ്സൻ ഗസ്സാവി ഹോസ്പിറ്റൽ  25000 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ നിർവൃതിയിൽ.  

Advertisment

ജോയിൻ്റ് കമ്മീഷൻ ഇൻ്റർനാഷണലിൻ്റെയും (JCI), സെൻട്രൽ ബോർഡ് ഫോർ അക്രഡിറ്റേഷൻ ഓഫ് ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻസിൻ്റെയും (CBAHI)  അക്രഡിറ്റേഷൻ നേടിയിട്ടുള്ള ഹോസ്പിറ്റലാണ് ഡോ. ഹസ്സൻ ഗസ്സാവി ഹോസ്പിറ്റൽ. 1983 ൽ ഒരു പോളി ക്ലിനിക്കായി ആരംഭിച്ച ഈ സ്ഥാപനം 1987 നവമ്പറിൽ ഹോസ്പിറ്റലായി അപ്ഗ്രെഡ് ചെയ്തു. 2010ലാണ് അബീർ മെഡിക്കൽ ഗ്രൂപിൻറെ നിയന്ത്രണത്തിൽ വരുന്നത്. 

hassan hospital.jpg

ഈ ഒരു നേട്ടത്തിനായി പ്രയത്നിച്ച ഡോക്ടർമാർ, വിവിധ വിഭാഗങ്ങളിലെ നഴ്സുമാർ, പാരാ-മെഡിക്കൽ ജീവനാക്കാരെയും  ആദരിച്ചു. '25000 മിറക്കിൾസ്' എന്ന പേരിൽ ജിദ്ദയിലെ പാർക്ക് ഹയാത് ഹോട്ടലിൽ നടന്ന ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

പാനൽ ചർച്ചകൾ, അനുഭവങ്ങൾ പങ്കുവെക്കൽ  കലാപരിപാടികൾ എന്നിവയും അരങ്ങേറി. ഹോസ്പിറ്റൽ  ജീവനക്കാർക്കൊപ്പം സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ പരിപാടിയുടെ ഭാഗമായി. ഡോ. ജംഷിത് അഹമ്മദ്, ഡോ.അഹമദ് ആലുങ്ങൽ, ഡോ.അഫ്സർ, ഡോ.സർഫ്രാസ്, ഡോ.ഇമ്രാൻ,  ഡോ.ഫഹീം, ഡോ. ജമാൽ  ഷബ്‌ന  തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.

Advertisment