ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയില്‍ നിന്ന് ഫസ്റ്റ് ക്ലാസ് എഫിഷ്യന്‍സി മെഡല്‍ ഏറ്റ് വാങ്ങി ഡോ. രവി പിള്ള. ഈ ബഹുമതി ലഭിച്ച ഏക വിദേശ വ്യവസായിയും ഡോ. രവി പിള്ളയാണ്

ബഹ്‌റൈന്‍ ദേശീയ ദിനാഘോഷച്ചടങ്ങില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിച്ചു.

New Update
d ravi pillair

മനാമ: ആര്‍.പി ഗ്രൂപ്പ്  ഉടമയും പ്രവാസി വ്യവസായികളില്‍ ശ്രദ്ധേയനുമായ  ഡോ. രവി പിള്ളയ്ക്ക് ബഹ്‌റൈന്‍ ഫസ്റ്റ് ക്ലാസ് എഫിഷ്യന്‍സി മെഡല്‍.  ബഹ്‌റൈന്‍ ദേശീയ ദിനാഘോഷച്ചടങ്ങില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിച്ചു.

Advertisment

രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും അദ്ദേഹം നല്‍കിയ നിര്‍ണായക സംഭാവനകള്‍  മുന്‍നിര്‍ത്തിയാണ് ആദരവ്. രാജാവില്‍ നിന്ന് ഈ ബഹുമതി ലഭിച്ച ഏക വിദേശ വ്യവസായിയും ഡോ. രവി പിള്ളയാണ്.

ഫസ്റ്റ് ക്ലാസ് എഫിഷ്യന്‍സി മെഡല്‍

 റിഫൈനറി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍, പ്രാദേശിക കമ്മ്യൂണിറ്റി വികസനം, അടക്കം ബഹ്‌റൈന്റെ സമഗ്രമേഖലയിലും നിര്‍ണ്ണായകമായ ഇടപെടലുകള്‍ നടത്തി ആഗോളതലത്തിലുള്ള രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തിയതിനുള്ള ഹമദ് രാജാവിന്റെ അംഗീകാരമാണ് ഫസ്റ്റ് ക്ലാസ് എഫിഷ്യന്‍സി മെഡല്‍.


  രാജ്യത്തിന്റെ അഭിവൃദ്ധിക്കുവേണ്ടിയുള്ള ഡോ. രവി പിള്ളയുടെ സമര്‍പ്പണവും അചഞ്ചലമായ പ്രതിബദ്ധതയും ബഹ്റൈന്റെ വിവിധ മേഖലകളിലെ വികസനത്തിന് നിര്‍ണായകമായിട്ടുണ്ട്.


ഡോ. രവി പിള്ളയുടെ അസാധാരണ സേവനത്തെയും രാജ്യത്തിന് നല്‍കിയ സംഭാവനകളെയും അഭിനന്ദിക്കുന്നു എന്ന് ഹമദ് രാജാവ് രാജകീയ വിളംബരത്തില്‍ പറഞ്ഞു. 

രാജ്യത്തിന്റെ അഗാധമായ കൃതജ്ഞതയുടെ അടയാളമായി ഈ വിശിഷ്ടമായ അവാര്‍ഡ് അദ്ദേഹത്തിന് സമ്മാനിക്കുന്നതില്‍ അതീവ സംതൃപ്തിയുണ്ടെന്നും ഹമദ് രാജാവ് വ്യക്തമാക്കി.

Advertisment