മസ്‌കത്ത്: മയക്കുമരുന്ന് കൈവശം വെച്ച രണ്ട് പ്രവാസികളെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഏഷ്യന്‍ വംശജരാണ്. ഇവരില്‍ നിന്നും വലിയ അളവില്‍ മോര്‍ഫിന്‍ കണ്ടെടുത്തിട്ടുണ്ട്.
വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റ് പോലീസ് കമാന്‍ഡ് ആണ് പിടികൂടിയത്. കൂടുതല്‍ നിയമ നടപടികള്‍ക്കായ് പ്രതികളെയും പിടികൂടിയ മയക്കുമരുന്നും ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.