/sathyam/media/media_files/3h1yUZG9aERRnJPIvT9k.jpeg)
ദുബായ്: സർഗവേദി 2020 ഗ്ലോബൽ കൂട്ടായ്മയുടെ ദുബായ് ചാപ്റ്റർ ഫാമിലി സംഗമം ഇന്നലെ നടന്നു. മുഖ്യാതിഥിയായ ഖലീജ് ടൈംസ് മാനേജിംഗ് എഡിറ്റർ Dr. ഐസക് ജോൺ ഉൽഘാടനം നിർവ്വഹിച്ചു. സർഗവേദി മിഡിൽ ഈസ്റ്റ് ചീഫ് കോർഡിനേറ്റർ ഇഗ്നേഷ്യസ് അദ്ധ്യക്ഷത വഹിച്ചു. ദുബായ് സംഗമത്തിന്റെ മുഖ്യ സംഘാടകരായ മുഹമ്മദ് ബക്കർ, നൗഷാദ് വയലിൽ, ഇഗ്നേഷ്യസ് , വിശിഷ്ടാംഗങ്ങളായ ഷാജൻ VK , അബ്ദുൾ ഗഫൂർ എന്നിവരെ ആദരിച്ചു. സർഗവേദി ഇന്റർനാഷണൽ ചെയർ പേഴ്സൺ അബ്ബാസ് ഇല്ലത്തിനെ ചടങ്ങിൽ ആദരിച്ചു.
കേരളത്തിൽ മുഴുവൻ ജില്ലകളിലും ഇന്ത്യക്ക് പുറത്ത് എല്ലാ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും ആഫ്രിക്കയിലെ ഘാനയിലും , ആസ്ട്രലിയ , ലണ്ടൻ എന്നിവിടങ്ങളിലും സർഗവേദിക്ക് അംഗങ്ങളുണ്ട്. കലാകാരന്മാരെയും ഗായകരെയും കലാസ്നേഹികളെയും സംഗീത പ്രേമികളെയും
കഴിവുറ്റ പ്രതിഭാസമ്പന്നരെ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ടു അവരെ ആവോളം പ്രോത്സാഹിപ്പിച്ച് വളർത്തിയെടുക്കുന്ന ഈ കൂട്ടായ്മ വിദേശങ്ങളിലെ മലയാളി പ്രതിഭകളെ കണ്ടെത്തി അവരെ വളർത്തിയെടുക്കുകയാണ് ചെയ്യുന്നതെന്ന് അബിൽദാ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന പ്രവാസി എഴുത്തുകാരൻ കൂടിയായ അബ്ബാസ് ഇല്ലത്ത് പറഞ്ഞു.