New Update
/sathyam/media/media_files/2025/01/16/eGv7zmb22Q27hbg9W2nm.jpg)
ദുബൈ: ഗൾഫിലേക്ക് യാത്ര ചെയ്യുന്നവരുടെ ബാഗേജ് അലവൻസ് വർധിപ്പിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. ഇനി മുതല്‍ 30 കിലോ വരെ നാട്ടില്‍ നിന്ന് കൊണ്ടു പോകാം.
Advertisment
നേരത്തെ ഇത് 20 കിലോ ആയിരുന്നു. ജനുവരി 15ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.
പുതിയ മാറ്റം അനുസരിച്ച് ഇനി മുതൽ നാട്ടിൽ നിന്ന് എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും 30 കിലോ ബാഗേജ് അനുവദിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
ബാഗേജ് പരമാവധി രണ്ട് പെട്ടികളിലോ, ബാഗുകളിലോ ആയി കൊണ്ടുപോകാം. ഇതിൽ കൂടുതൽ ബാഗുകൾ ചെക്ക് ഇൻ ബാഗേജിൽ അനുവദിക്കില്ല.
എക്‌സ്പ്രസ് ബിസ് വിഭാഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് പുതിയ മാറ്റം ബാധകമല്ലെന്ന് വിമാനകമ്പനി അറിയിച്ചു.