New Update
/sathyam/media/media_files/2025/06/07/QEAQdIjDZcPSFU6qsFtZ.jpg)
ദുബായ്: ദുബായില്‍ മലയാളി യുവാവ് അപകടത്തില്‍ മരിച്ചു. തൃശൂര്‍ വേലൂര്‍ സ്വദേശി ഐസക് പോള്‍ (29) ആണ് മരിച്ചത്.
Advertisment
വെള്ളിയാഴ്ച ദുബായ് ജുമൈറ ബീച്ചില്‍ സ്‌കൂബ ഡൈവിങ്ങിനിടെയാണ് അപകടമുണ്ടായത്.
അപകടത്തിനു പിന്നാലെ ഹൃദയാഘാതം ഉണ്ടായതാണ് യുവാവിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണം.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഐസക്കിന്റെ ഭാര്യയും അവരുടെ സഹോദരന്‍ ഐവിനും അപകടസമയത്ത് കൂടയുണ്ടായിരുന്നു എങ്കിലും അവര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us