യുഎഇയിൽ 3.5 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം; ആളപായമോ നാശനഷ്ടങ്ങളോ ഇല്ല

ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

New Update
images(1741)

ദുബായ്: യുഎഇയിൽ 3.5 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം അനുഭവപ്പെട്ടു. എന്നാൽ ഭൂചലനത്തിൽ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Advertisment

നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) നൽകുന്ന വിവരമനുസരിച്ച്, ഭൂചലനം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ അനുഭവപ്പെട്ടെങ്കിലും, ജനജീവിതത്തെ ഇത് കാര്യമായി ബാധിച്ചിട്ടില്ല. 


ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.


ചെറിയ തോതിലുള്ള ഭൂചലനമായതിനാൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും, സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും അധികൃതർ അറിയിച്ചു. സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ അധികൃതർ നൽകി.

Advertisment