New Update
/sathyam/media/media_files/jZ4XTmNcnOxsNxeA6Pgl.jpg)
അബുദബി: ദുബായില്‍ ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നു വീണ് രണ്ടു ജീവനക്കാരെ കാണാതായി. ഈജിപ്റ്റ്, ദക്ഷിണാഫ്രിക്ക സ്വദേശികളെയാണ് കാണാതായത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.
Advertisment
അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയർന്ന വിമാനമാണ് തകര്‍ന്നു വീണത്. എ6-എഎൽഡി രജിസ്‌ട്രേഷനുള്ള എയ്‌റോഗൾഫിന്റെ ഉടമസ്ഥതയിലുള്ള 'ബെൽ 212' മീഡിയം ഹെലികോപ്റ്റർ ആണ് അപകടത്തില്‍പെട്ടത്. പരിശീലന പറക്കലിനിടെ ദുബായ് തീരത്ത് വെച്ചാണ് സംഭവം.
രക്ഷാ പ്രവര്‍ത്തകര്‍ ഹെലികോപ്റ്ററിൻ്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. കാണാതായ ജീവനക്കാർക്കായി തിരച്ചില്‍ തുടരുകയാണെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.