/sathyam/media/media_files/Pjme2rZcGcZczQm1Pd5U.jpg)
അബുദാബി: അപ്രത്യക്ഷിതമായുള്ള എയർ ഇന്ത്യാ എക്സ്പ്രസിന്റെ സമയമാറ്റത്തിൽ വലഞ്ഞ് പ്രവാസികൾ. അബുദാബിയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസിന്റെ സമയമാറ്റമാണ് ആളുകളിൽ പ്രതിസസന്ധി സൃഷ്ടിക്കുന്നത്.
മാർച്ച് 31 വരെ അബുദാബിയിൽനിന്ന് രാത്രി 9.15ന് പുറപ്പെട്ട് പുലർച്ചെ 2.45ന് തിരുവനന്തപുരത്ത് എത്തുന്ന സമയക്രമമായിരുന്നു പ്രവാസികൾക്ക് ഏറ്റവും അനുയോജ്യമായിരുന്നതെങ്കിലും പുതിയ സമയക്രമം അനുസരിച്ച് ഏപ്രിൽ മുതൽ പുലർച്ചെ രാവിലെ 5നാണ് വിമാനം പുറപ്പെടുക.രാവിലെ 11.45 തിരുവനന്തപുരത്ത് ഇറങ്ങുന്ന രീതിയിലാണ് ഈ ക്രമീകരണം.
പരിഷ്കരിച്ച സമയം അനുസരിച്ച് എയർപോർട്ടിൽ യാത്രക്കാർക്ക് ഒരുമണി കഴിഞ്ഞ് മാത്രമെ പുറത്തിറങ്ങാൻ കഴിയു. ഈ സമയം നഗരത്തിൽ അനുഭവപ്പെടാനിടയുള്ള ഗതാഗതക്കുരുക്ക് കൂടി കണക്കിലെടുക്കുമ്പോൾ കുറഞ്ഞ അവധിക്കു നാട്ടിലേക്കു പോകുന്ന പ്രവാസിയുടെ ഒരു ദിവസം നഷ്ടം. അതുകൊണ്ടുത്തന്നെ പുതിയ സമയക്രമം എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ പിൻവലിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.